Posted On
date_range Updated On
date_range താമസസ്ഥലത്ത് കഞ്ചാവ് ചെടി; അന്തർ സംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ
മാഹി: താമസസ്ഥലത്ത് കഞ്ചാവ് ചെടി കണ്ടെത്തിയതിനെ തുടർന്ന് നാല് അന്തർ സംസ്ഥാന തൊഴിലാളികളെ പൊലീസ് അറസ്റ്റ് ചെയ്തു. ചെമ്പ്രയിലെ താഴെപ്പറമ്പത്ത് വീട്ടിൽ വാടകക്ക് താമസിക്കുകയായിരുന്ന നാല് ബംഗാൾ സ്വദേശികളെയാണ് അറസ്റ്റ് ചെയ്തത്.
പരാതി ലഭിച്ചതിനെത്തുടർന്ന് പള്ളൂർ പൊലീസ് നടത്തിയ പരിശോധയിലാണ് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. ബുധനാഴ്ച രാത്രിയാണ് സംഭവം. കെ. ഫരീദ് (24), അബ്ദുൾ ഖാ (37), സക്കീർ അലി ഷഹാ (29), അമീർ അലി ഷഹാ (28) എന്നിവരെയാണ് എസ്.ഐ പ്രതാപൻ അറസ്റ്റ് ചെയ്തത്. മാഹി കോടതി ഇവരെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.