ഫൈസ
Posted On
date_range Updated On
date_range മൂന്നുവയസ്സുകാരിയുടെ മുഖത്ത് തെരുവുനായ് കടിച്ചു
മാഹി: ഫ്രഞ്ച് പെട്ടിപ്പാലത്ത് തെരുവ് നായ് ശല്യം രൂക്ഷം. പിഞ്ചുകുഞ്ഞിന്റെ മുഖത്ത് നായ് കടിച്ച് പരിക്കേൽപിച്ചു. സുബൈദ മൻസിലിൽ സാജിദിന്റെ മകൾ ഫൈസ (മൂന്ന്) ക്കാണ് തെരുവുനായുടെ ആക്രമണത്തിൽ പരിക്കേറ്റത്.
കുറച്ചു ദിവസങ്ങൾക്ക് മുമ്പ് ഈ കുട്ടിയുടെ സഹോദരനെയും തെരുവുനായ് കഴുത്തിൽ കടിച്ച് പരിക്കേൽപിച്ചിരുന്നു. കഴിഞ്ഞ ദിവസം വഴിയാത്രക്കാരിക്കും കടിയേറ്റിരുന്നു. തെരുവുനായെ നിയന്ത്രിക്കുന്നതിൽ മുനിസിപ്പൽ അധികാരികൾ അടിയന്തരമായി ഇടപെട്ടിട്ടില്ലെങ്കിൽ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടുപോകുമെന്ന് റെസിഡന്റ് അസോസിയേഷൻ ഭാരവാഹികൾ മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.