Posted On
date_range Updated On
date_range പതിനാലുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസിൽ 21കാരൻ അറസ്റ്റിൽ
മാഹി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസിൽ 21കാരനായ യുവാവിനെ പോക്സോ നിയമപ്രകാരം പൊലീസ് അറസ്റ്റ് ചെയ്തു. ചൊക്ളി നിടുമ്പ്രത്തെ തട്ടാരത്ത് അമ്പാടി ഹൗസിലെ എം.കെ.ജ്യോതിലാൽ (21) ആണ് പിടിയിലായത്.
ഇടയിൽപ്പീടികയിൽ വാടക വീട്ടിൽ താമസിക്കുന്ന ജ്യോതിലാൽ മൊബൈൽ ഫോൺ വഴി 14 വയസ്സ് പ്രായമുള്ള പെൺകുട്ടിയെ പരിചയപ്പെട്ടശേഷം പ്രണയം നടിച്ചു പീഡിപ്പിച്ചുവെന്നാണ് പരാതി. പെൺകുട്ടിയുടെ ബന്ധുക്കളുടെ പരാതിയിൽ പള്ളൂർ പൊലീസാണ് കേസെടുത്തത്.
തുടർന്ന് മാഹി സി.ഐ ആടലരശന്‍റെ നേതൃത്വത്തിൽ പള്ളൂർ എസ്.ഐ പ്രതാപൻ, ക്രൈം സ്ക്വാഡ് അംഗങ്ങളായ എ.എസ്.ഐ പ്രസാദ്, ശ്രീജേഷ്, രോഷിത്ത് പാറമ്മൽ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ പോക്സോ കോടതിയിൽ ഹാജരാക്കാൻ പുതുച്ചേരിയിലേക്ക് കൊണ്ടുപോയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.