കനത്ത ചൂടിൽ വറ്റിവരണ്ട ഇരിട്ടി പുഴ. ഇരിട്ടി കല്ലു മുട്ടി ഭാഗത്തു നിന്നുള്ള കാഴ്ച
മഴക്കുറവ്; ഇരിട്ടി പുഴ വരളുന്നു
ഇരിട്ടി: മഴ കുറഞ്ഞതോടെ പഴശ്ശി പദ്ധതിയുടെ ജലസ്രോതസ്സായ ഇരിട്ടി പുഴ വറ്റിവരണ്ടു തുടങ്ങി. സമീപകാലത്തെങ്ങുമില്ലാത്ത വിധം കാലവർഷം ഇക്കുറി പെയ്യാൻ മടിക്കുകയും മഴയുടെ ലഭ്യത മുൻകാലങ്ങളെ അപേക്ഷിച്ച് അറുപത് ശതമാനത്തോളം കുറയുകയും ചെയ്തതോടെ പുഴയെ ജലസമൃദ്ധമാക്കി നിര്‍ത്താറുള്ള കൈത്തോടുകളും നീര്‍ച്ചാലുകളും മറ്റും മഴ കുറഞ്ഞതോടെ വറ്റി തുടങ്ങിയതാണ് ഇതിനു പ്രധാനകാരണം.
ജില്ലയിലെ പ്രധാന കുടിവെള്ള സ്രോതസ്സായ പഴശ്ശി പദ്ധതില്‍ ജലവിതാനം ക്രമാതീതമായി താണു കഴിഞ്ഞതോടെ വന്‍ വരള്‍ച്ചയാണ് പ്രദേശങ്ങള്‍ നേരിടാന്‍ പോകുന്നത്. പുഴയില്‍ വെള്ളം വറ്റിത്തുടങ്ങിയതോടെ വാട്ടർ അതോറിറ്റിയുടെ പഴശ്ശി പുഴയോരം ചേർന്നകിണറിലെ ജലവിതാനം താഴുകയും ഇതില്‍ നിന്നുള്ള പമ്പിങ്ങ് നിലച്ചി രിക്കുകയുമാണ്.
ഇരിട്ടി താലൂക്ക് ആശുപത്രിയുൾപ്പെടെ സമീപ പ്രദേശങ്ങളിൽ വെള്ളമെത്തിക്കുന്ന കുടിവെള്ള സംവിധാനത്തിന്റെ ഭാഗമായുള്ള പമ്പിങ് പൂര്‍ണമായും നിലക്കുന്നതോടെ അത് ആശുപത്രിയുടെ പ്രവര്‍ത്തനത്തെയും ബാധിക്കാൻ സാധ്യതയുണ്ട്. പുഴയില്‍ ഇപ്പോഴുള്ള നീരൊഴുക്ക് നിലക്കുകയും ഷട്ടര്‍ അടക്കുകയും ചെയ്താല്‍ പദ്ധതിയില്‍ ആവശ്യത്തിന് ജലം ലഭിക്കാത്ത അവസ്ഥ സംജാതമാകും. ഇത് വരള്‍ച്ച രൂക്ഷമാകാന്‍ ഇടവരും. ജില്ലയിലെ പന്ത്രണ്ടോളം കുടിവെള്ള പദ്ധതികള്‍ക്ക് ജലം നല്കുന്ന പഴശ്ശി പദ്ധതി വറ്റിവരണ്ടാല്‍ അത് ജില്ലയിലെ മൊത്തം ജനങ്ങളെയും ബാധിക്കുന്ന പ്രശ്നമായി മാറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.