ഭീതി പടർത്തിയ ‘കണ്ണൂർ മഖ്ന’യെ മുത്തങ്ങയിലെ ആനക്കൊട്ടിലിൽ തടങ്കലിലാക്കിയപ്പോൾ
കണ്ണൂർ മഖ്ന ഇനി മുത്തങ്ങയിലെ ആനക്കൊട്ടിലിൽ
കേളകം: ആറളം ഫാമിനെയും പുനരധിവാസ മേഖലയെയും വർഷങ്ങളായി ഭീതിയിലാഴ്ത്തിയ ‘കണ്ണൂർ മഖ്ന’ (കെ.എം.-1) എന്ന മോഴയാനയെ വനംവകുപ്പ് മയക്കുവെടിവെച്ച് പിടികൂടി വയനാട് മുത്തങ്ങയിലേക്ക് മാറ്റിയതോടെ ആറളത്തെ ജനങ്ങൾക്ക് ആശ്വാസമായി.
രണ്ടുദിവസം നീണ്ട കഠിനമായ തീവ്രശ്രമങ്ങൾക്കൊടുവിലാണ് വനംവകുപ്പ് ദൗത്യം വിജയകരമായി പൂർത്തിയാക്കിയത്. 7,500 ഏക്കറോളം വിസ്തൃതിയുള്ള ഫാമിനും പുനരധിവാസ മേഖലയിലെ ജനങ്ങൾക്കും ഈ ആന വലിയ ഭീഷണിയായിരുന്നു. എട്ട് വർഷം മുമ്പ് ഇവിടെനിന്ന് ‘ചുള്ളിക്കൊമ്പൻ’ എന്ന കാട്ടാനയെ പിടികൂടിയതിന് ശേഷം നടക്കുന്ന വലിയൊരു ദൗത്യമാണിത്.
വിക്രം, ഭരതൻ, ഉണ്ണികൃഷ്ണൻ എന്നീ കുങ്കിയാനകൾ ദൗത്യത്തിൽ നിർണായക പങ്കുവഹിച്ചു. കണ്ണുകൾ മൂടിക്കെട്ടി, കുങ്കിയാനകളുടെ സഹായത്തോടെ ലോറിയിൽ കയറ്റിയ ആനയെ ഉന്നത വനപാലക സംഘത്തിന്റെ അകമ്പടിയോടെ വെള്ളിയാഴ്ച പുലർച്ചെയോടെ മുത്തങ്ങയിലെ പ്രത്യേക ആനക്കൊട്ടിലിൽ എത്തിച്ചു. മുത്തങ്ങയിൽ പാർപ്പിച്ചിരിക്കുന്ന ആനയുടെ ആരോഗ്യനിലയും പെരുമാറ്റവും വിശദമായി വിലയിരുത്തിയ ശേഷം റേഡിയോ കോളർ ഘടിപ്പിച്ച് വയനാടൻ വനമേഖലയിൽ തുറന്നുവിടാനാണ് വനംവകുപ്പിന്റെ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.