പ​യ്യ​ന്നൂ​രി​ൽ ഡി.​വൈ.​എ​ഫ്.​ഐ പ്ര​വ​ർ​ത്ത​ക​ർ ന​ട​ത്തി​യ പ്ര​തി​ഷേ​ധ​യോ​ഗം എം. ​വി​ജി​ൻ

എം.​എ​ൽ.​എ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

പയ്യന്നൂരിൽ ഡി.വൈ.എഫ്.ഐയുടെയും കോൺഗ്രസിന്റെയും പ്രതിഷേധ പ്രകടനം

പ​യ്യ​ന്നൂ​ർ: ജ​നാ​ധി​പ​ത്യ പ്ര​തി​ഷേ​ധ​ത്തെ ഗു​ണ്ട​ക​ളെ​ക്കൊ​ണ്ട് അ​ടി​ച്ച​മ​ർ​ത്താ​നു​ള്ള കോ​ൺ​ഗ്ര​സ് നീ​ക്ക​ത്തി​നെ​തി​രെ​യും പ​യ്യ​ന്നൂ​രി​ൽ സ​ന്ദീ​പ് വാ​ര്യ​ർ എം.​എ​ൽ.​എ​യും സം​ഘ​വും അ​ക്ര​മ​ങ്ങ​ൾ ന​ട​ത്തി​യ​താ​യി ആ​രോ​പി​ച്ചും ഡി.​വൈ.​എ​ഫ്.​ഐ പ​യ്യ​ന്നൂ​രി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​നം സം​ഘ​ടി​പ്പി​ച്ചു.

പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് പ്ര​തി​ഷേ​ധ യോ​ഗം ഡി.​വൈ.​എ​ഫ്.​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം. ​വി​ജി​ൻ എം.​എ​ൽ.​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​യ്യ​ന്നൂ​ർ ബ്ലോ​ക്ക് പ്ര​സി​ഡ​ൻ​റ് സി. ​ഷി​ജി​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. സെ​ക്ര​ട്ട​റി സി.​വി. റ​ഹി​നേ​ജ്, സി.​പി.​എം ഏ​രി​യ സെ​ക്ര​ട്ട​റി പി. ​സ​ന്തോ​ഷ്, കെ. ​മ​നു​രാ​ജ്, കെ. ​മി​ഥു​ൻ, മു​ഹ​മ്മ​ദ് ഹാ​ഷിം, കെ. ​വി​ദ്യ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

കാ​യി​ക മ​ന്ത്രി​യും യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​നു​മാ​യ ഒ.​ജെ. ജ​നീ​ഷി​നെ​തി​രെ പ​യ്യ​ന്നൂ​രി​ൽ ഡി.​വൈ.​എ​ഫ്.​ഐ പ്ര​വ​ർ​ത്ത​ക​ർ ന​ട​ത്തി​യ അ​ക്ര​മ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് പ​യ്യ​ന്നൂ​ർ ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ഗ​ര​ത്തി​ൽ പ്ര​ക​ട​നം ന​ട​ത്തി. ടൗ​ൺ ബാ​ങ്ക് പ​രി​സ​ര​ത്തു​നി​ന്ന് ആ​രം​ഭി​ച്ച പ്ര​ക​ട​ന​ത്തി​ന് ബ്ലോ​ക്ക് പ്ര​സി​ഡ​ൻ​റ് കെ. ​ജ​യ​രാ​ജ്, ഡി.​സി.​സി ഭാ​ര​വാ​ഹി​ക​ളാ​യ എ.​പി. നാ​രാ​യ​ണ​ൻ, വി.​സി. നാ​രാ​യ​ണ​ൻ, കെ. ​ബ്രി​ജേ​ഷ് കു​മാ​ർ, അ​ഡ്വ.​ഡി.​കെ. ഗോ​പി​നാ​ഥ്, പി​ലാ​ക്കാ​ൽ അ​ശോ​ക​ൻ, കെ.​പി. മോ​ഹ​ന​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. തു​ട​ർ​ന്ന് പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് പ്ര​തി​ഷേ​ധ​യോ​ഗ​വും ന​ട​ന്നു. കെ. ​ജ​യ​രാ​ജ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. എ.​പി. നാ​രാ​യ​ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

Tags:    
News Summary - Political Tensions Rise in Payyannur: DYFI and Congress Hold Counter-Protests

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.