തളിപ്പറമ്പ് സൂ സഫാരി പാര്‍ക്ക്: പ്രവര്‍ത്തനങ്ങള്‍ക്ക് വേഗം കൂട്ടും

ത​ളി​പ്പ​റ​മ്പ്: മ​ണ്ഡ​ല​ത്തി​ലെ നാ​ടു​കാ​ണി​യി​ല്‍ നി​ർ​മി​ക്കാ​ന്‍ ഉ​ദ്ദേ​ശി​ക്കു​ന്ന സൂ ​സ​ഫാ​രി പാ​ര്‍ക്കി​ന്റെ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ അ​ടി​യ​ന്ത​ര​മാ​യി വേ​ഗ​ത്തി​ലാ​ക്കു​മെ​ന്ന് മ​ന്ത്രി ഒ.​ജെ. ജെ​നീ​ഷ് അ​റി​യി​ച്ചു. പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​ളി​പ്പ​റ​മ്പ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഹാ​ളി​ല്‍ ചേ​ര്‍ന്ന ആ​ലോ​ച​ന​യോ​ഗ​ത്തി​നു ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

​പ​ദ്ധ​തി ന​ട​ത്തി​പ്പി​ല്‍ ഉ​ണ്ടാ​യ സ​മ​യ​ന​ഷ്ടം നി​ക​ത്തു​ന്ന​തി​നും വി​വി​ധ വ​കു​പ്പു​ക​ളു​ടെ ഏ​കോ​പ​ന​ത്തി​നു​മാ​യി ത​ളി​പ്പ​റ​മ്പ് എം.​എ​ല്‍.​എ ചെ​യ​ര്‍മാ​നാ​യും മൃ​ഗ​ശാ​ലാ വ​കു​പ്പ് സൂ​പ്ര​ണ്ട് ക​ണ്‍വീ​ന​റാ​യും പ്രാ​ദേ​ശി​ക സ​മി​തി​ക്ക് രൂ​പം ന​ല്‍കി. ജി​ല്ല ക​ല​ക്ട​ര്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ്, കു​റു​മാ​ത്തൂ​ര്‍, ച​പ്പാ​ര​പ്പ​ട​വ് പ​ഞ്ചാ​യ​ത്തു​ക​ളു​ടെ പ്ര​സി​ഡ​ന്റു​മാ​ര്‍, ആ​ര്‍.​ഡി.​ഒ, സോ​ഷ്യ​ല്‍‍ ഫോ​റ​സ്ട്രി പ്ര​തി​നി​ധി, പാ​ര്‍ക്ക് സ്‌​പെ​ഷ​ല്‍ ഓ​ഫി​സ​ര്‍ എ​ന്നി​വ​രാ​ണ് സ​മി​തി​യി​ലെ മ​റ്റ് അം​ഗ​ങ്ങ​ള്‍.

​പ​ദ്ധ​തി സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ര്‍ത്തി​യാ​ക്കു​ന്ന​തി​നാ​യി അ​ടി​യ​ന്ത​ര​മാ​യി ന​ട​പ്പി​ലാ​ക്കേ​ണ്ട കാ​ര്യ​ങ്ങ​ള്‍ക്ക് കൃ​ത്യ​മാ​യ സ​മ​യ​ക്ര​മം നി​ശ്ച​യി​ക്കും. വി​ശ​ദ​മാ​യ പ​ദ്ധ​തി റി​പ്പോ​ര്‍ട്ട് ത​യാ​റാ​ക്ക​ല്‍, കോ​ണ്ടൂ​ര്‍ മാ​പ്പി​ങ്, പ​രി​സ്ഥി​തി ആ​ഘാ​ത പ​ഠ​നം എ​ന്നി​വ സ​മാ​ന്ത​ര​മാ​യി മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കും. ഡി.​പി.​ആ​ര്‍ പൂ​ര്‍ത്തി​യാ​കു​ന്ന മു​റ​ക്ക് കേ​ന്ദ്ര മൃ​ഗ​ശാ​ല അ​തോ​റി​റ്റി​യു​ടെ അ​നു​മ​തി​ക്കാ​യി പ്ര​പ്പോ​സ​ല്‍ സ​മ​ര്‍പ്പി​ക്കും. തു​ട​ര്‍ന്ന് മു​ഖ്യ​മ​ന്ത്രി​യു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ വി​ശ​ദ​മാ​യ അ​വ​ലോ​ക​ന യോ​ഗം ചേ​രു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. ​​യോ​ഗ​ത്തി​ല്‍ ടി.​കെ. ഗോ​വി​ന്ദ​ന്‍ എം.​എ​ല്‍.​എ, ജി​ല്ലാ ക​ല​ക്ട​ര്‍ പി. ​വി​ഷ്ണു​രാ​ജ്, ത​ളി​പ്പ​റ​മ്പ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ജെ​സ്സി ഷി​ജി വ​ട്ട​ക്കാ​ട്ട്, മ്യൂ​സി​യം-​മൃ​ഗ​ശാ​ലാ വ​കു​പ്പ് ഡ​യ​റ​ക്ട​ര്‍ പി.​എ​സ്. മ​ഞ്ജു​ള ദേ​വി, ച​പ്പാ​ര​പ്പ​ട​വ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് സ​ജി ഓ​ത​റ, തി​രു​വ​ന​ന്ത​പു​രം സു​വോ​ള​ജി​ക്ക​ല്‍ പാ​ര്‍ക്ക് സൂ​പ്ര​ണ്ട് ടി.​വി. അ​നി​ല്‍കു​മാ​ര്‍, സ​ഫാ​രി പാ​ര്‍ക്ക് സ്‌​പെ​ഷ്യ​ല്‍ ഓ​ഫീ​സ​ര്‍ ബി. ​ജോ​സ​ഫ്, ജ​ന​പ്ര​തി​നി​ധി​ക​ള്‍, വി​വി​ധ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Taliparamba Zoo Safari Park Project to be Accelerated: Minister O.J. Janeesh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.