കെ.എസ്.ആർ.ടി.സി ബസ് 

ചു​രം പാ​ത​യി​ലൂ​ടെ കി​ത​ച്ച് കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സു​ക​ൾ; ആശങ്കയോടെ ഓരോ യാത്രയും

കൊ​ട്ടി​യൂ​ർ: ക​ടു​ത്ത മ​ല​ക​യ​റ്റ​വും കൊ​ടും​വ​ള​വു​ക​ളു​മു​ള്ള കൊ​ട്ടി​യൂ​ർ-​വ​യ​നാ​ട് ചു​രം (പാ​ൽ​ചു​രം) റോ​ഡി​ൽ കെ.​എ​സ്.​ആ​ർ.​ടി.​സി.​യു​ടെ പ​ഴ​കി​യ ബ​സു​ക​ൾ വ്യാ​പ​ക​മാ​യി സ​ർ​വീ​സ് ന​ട​ത്തു​ന്ന​തി​ൽ ആ​ശ​ങ്ക. വ​ട​ക്ക​ൻ ജി​ല്ല​ക​ളി​ലെ വി​വി​ധ ഡി​പ്പോ​ക​ളി​ൽ നി​ന്നാ​യി നി​ര​വ​ധി ബ​സു​ക​ളാ​ണ് ദി​നം​പ്ര​തി നൂ​റു ക​ണ​ക്കി​ന് യാ​ത്ര​ക്കാ​രു​മാ​യി ഈ ​അ​പ​ക​ട​ക​ര​മാ​യ ചു​രം പാ​ത​യി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന​ത്.

​ കാ​സ​ർ​കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ, കോ​ഴി​ക്കോ​ട്, നി​ല​മ്പൂ​ർ, പ​യ്യ​ന്നൂ​ർ, ത​ല​ശ്ശേ​രി, മാ​ന​ന്ത​വാ​ടി, സു​ൽ​ത്താ​ൻ ബ​ത്തേ​രി തു​ട​ങ്ങി​യ ഡി​പ്പോ​ക​ളി​ൽ നി​ന്നു​ള്ള ബ​സു​ക​ളാ​ണ് ഈ ​റൂ​ട്ടി​ൽ പ്ര​ധാ​ന​മാ​യും സ​ർ​വി​സ് ന​ട​ത്തു​ന്ന​ത്. കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ച് നി​ര​ന്ത​രം സ​ർ​വി​സു​ക​ൾ റ​ദ്ദാ​ക്കു​ന്ന​ത് പ​തി​വാ​യ​തോ​ടെ തൊ​ട്ടു​പി​ന്നാ​ലെ​യെ​ത്തു​ന്ന ബ​സു​ക​ളി​ൽ കു​ത്തി​നി​റ​ച്ചാ​ണ് ആ​ളു​ക​ൾ യാ​ത്ര ചെ​യ്യു​ന്ന​ത്.

ക​യ​റ്റം ക​യ​റാ​നാ​കാ​തെ ബ​സു​ക​ൾ വ​ഴി​യാ​ധാ​ര​മാ​കു​ന്ന​തും യാ​ത്ര​ക്കാ​രെ വ​ഴി​യി​ൽ ഇ​റ​ക്കി ക​യ​റ്റം ക​യ​റ്റു​ന്ന​തും ഇ​വി​ടെ നി​ത്യ​സം​ഭ​വ​മാ​യി മാ​റി. തി​ങ്ക​ളാ​ഴ്ച​യും പാ​ൽ​ചു​രം പാ​ത​യി​ലെ ര​ണ്ടി​ട​ങ്ങ​ളി​ൽ പ​ഴ​ഞ്ച​ൻ ബ​സു​ക​ൾ കേ​ടാ​യി​ക്കി​ട​ന്ന​തി​നെ തു​ട​ർ​ന്ന് മ​ണി​ക്കൂ​റു​ക​ളോ​ളം ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ട്ടു. ക​ന​ത്ത മ​ഴ​യി​ൽ മ​ണ്ണി​ടി​ച്ചി​ൽ ഭീ​ഷ​ണി നി​ല​നി​ൽ​ക്കു​ന്ന പാ​ത​യി​ലെ ഇ​ത്ത​രം ഗ​താ​ഗ​ത​ക്കു​രു​ക്കു​ക​ൾ വ​ലി​യ അ​പ​ക​ട​സാ​ധ്യ​ത​യാ​ണ് ഉ​യ​ർ​ത്തു​ന്ന​ത്.

​കെ.​എ​സ്.​ആ​ർ.​ടി.​സി​ക്ക് മി​ക​ച്ച ലാ​ഭം ല​ഭി​ക്കു​ന്ന അ​പൂ​ർ​വം റൂ​ട്ടു​ക​ളി​ലൊ​ന്നാ​യി​ട്ടും പു​തി​യ ബ​സു​ക​ൾ അ​നു​വ​ദി​ക്കാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​കു​ന്നി​ല്ലെ​ന്ന് യാ​ത്ര​ക്കാ​ർ ആ​രോ​പി​ക്കു​ന്നു. പ​ല​ത​വ​ണ പ​രാ​തി ന​ൽ​കി​യി​ട്ടും ഒ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ട്ടി​ല്ല. ​പാ​ത​യി​ൽ അ​പ​ക​ട​ങ്ങ​ൾ പ​തി​വാ​യി​ട്ടും അ​ധി​കൃ​ത​ർ കാ​ട്ടു​ന്ന മൗ​നം വ​ലി​യൊ​രു ദു​ര​ന്ത​ത്തി​ന് വ​ഴി​വെ​ക്കു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് നാ​ട്ടു​കാ​ർ. പു​തി​യ ബ​സു​ക​ൾ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് കേ​ള​കം കെ.​എ​സ്.​ആ​ർ.​ടി.​സി. സം​ര​ക്ഷ​ണ സ​മി​തി​യും പാ​സ​ഞ്ചേ​ഴ്സ് അ​സോ​സി​യേ​ഷ​നും ആ​വ​ശ്യ​പ്പെ​ട്ടു.

Tags:    
News Summary - ചു​രം പാ​ത​യി​ലൂ​ടെ കി​ത​ച്ച് കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സു​ക​ൾ; ആശങ്കയുടെ ഓരോ യാത്രയും

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.