knr p3 sr3 തെളിഞ്ഞത് ഓൺലൈൻ തട്ടിപ്പിൻെറ പുതുവഴി കണ്ണൂർ: ബംഗളൂരു ആസ്ഥാനമായി പ്രവർത്തിച്ച ലോങ് റിച്ച് ടെക്നോളജി സ്ഥാപനത്തിൻെറ പേരിൽ നടന്ന സാമ്പത്തിക തട്ടിപ്പിൽ തെളിഞ്ഞത് ഓൺലൈൻ തട്ടിപ്പിൻെറ പുതുവഴി. ആയിരങ്ങളില്‍നിന്നായി നൂറുകോടിയിലധികം രൂപ തട്ടിയെടുത്ത സംഘത്തിൽ ഉൾപ്പെട്ട അഞ്ചു പേരാണ് ഇതിനകം അറസ്റ്റിലായത്. ഓണ്‍ലൈന്‍ വഴിയാണ് ആയിരങ്ങളില്‍നിന്ന് നൂറു കോടിയിലേറെ രൂപ സമാഹരിച്ചത്. തുക ക്രിപ്‌റ്റോ കറന്‍സില്‍ നിക്ഷേപിച്ച് ദിനംപ്രതി രണ്ട് മുതല്‍ അഞ്ചു ശതമാനം വരെ പലിശ നല്‍കുമെന്നായിരുന്നു നിക്ഷേപകരെ വിശ്വസിപ്പിച്ചത്. തുടര്‍ന്ന് മുതലും പലിശയും തിരിച്ചുകിട്ടാതെ വന്നതോടെ ചില നിക്ഷേപകര്‍ നല്‍കിയ പരാതിയിലാണ് പ്രതികൾ അറസ്റ്റിലായത്. കണ്ണൂര്‍ സിറ്റി പൊലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലുള്ള അന്വേഷണത്തിലാണ് ഇവരെ പിടികൂടാനായതെന്ന് സിറ്റി പൊലീസ് കമീഷണര്‍ പി.പി. സദാനന്ദന്‍ പറഞ്ഞു. ഇവരുടെയെല്ലാം ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചിരിക്കുകയാണ്. മലപ്പുറത്ത് അറസ്റ്റിലായ പ്രതിയിൽനിന്നാണ് കൂടുതൽ വിവരങ്ങൾ ക്രൈംബ്രാഞ്ചിന് കിട്ടിയത്. ഇതിനിടയിലാണ് കണ്ണൂർ സിറ്റി സ്വദേശിയായ യുവാവിൻെറ രണ്ടര ലക്ഷം രൂപ ഈ സംഘം കൈക്കലാക്കിയത്. പണം തിരിച്ചുകിട്ടാതായതോടെ ഇയാൾ സിറ്റി പൊലീസിൽ പരാതി നൽകുകയായിരുന്നു. സംസ്ഥാനത്തിന് അകത്തും പുറത്തും വ്യാപിച്ചുകിടക്കുന്ന വൻ ശൃംഖലയാണ് തട്ടിപ്പിന് പിന്നിലുള്ളതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. തുടർന്നാണ് അന്വേഷണത്തിൻെറ ചുമതല എ.സി.പി പി.പി. സദാനന്ദന് നൽകിയത്. ബംഗളൂരു ലോങ് റീച്ച് ടെക്നോളജി എന്ന കമ്പനിയുടെ നേതൃത്വത്തിലാണ് തട്ടിപ്പ് തുടങ്ങിയതെന്ന് അേന്വഷണത്തിൽ കണ്ടെത്തി. അഞ്ച് വ്യത്യസ്ത നിക്ഷേപ പദ്ധതികളാണ് നടപ്പാക്കിയത്. കുറഞ്ഞ കാലത്തിനിടെ ഒട്ടേറെ പേർ തട്ടിപ്പിന് ഇരയായിട്ടുണ്ട്. സംഘത്തില്‍ കൂടുതല്‍ പേര്‍ ഉണ്ടോയെന്നത് അന്വേഷിച്ചുവരുകയാണെന്നും എ.സി.പി വാര്‍ത്തസമ്മേളനത്തില്‍ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.