കേളകം: ആറളം വനാതിർത്തിയിലെ ആനമതിൽ കടന്നെത്തിയ കാട്ടാന നരിക്കടവിലെയും പാറത്തോടിലെയും ജനവാസ മേഖലയിൽ ചുറ്റിക്കറങ്ങിയത് അഞ്ചു മണിക്കൂർ. തിങ്കളാഴ്ച രാത്രി ഒമ്പതിനാണ് മോഴയാന തുരുത്തിക്കാട്ടിൽ സോജന്റെ കൃഷിയിടത്തോടു ചേർന്ന ആനമതിൽ ചാടിക്കടന്ന് ജനവാസ മേഖലയിലേക്ക് കുതിച്ചത്.
സംഭവമറിഞ്ഞ് കൊട്ടിയൂർ റേഞ്ച് വനപാലകർ സ്ഥലത്തെത്തി തുടർനടപടി ആരംഭിച്ചു. കാട്ടാന ജനവാസ മേഖലയിലേക്ക് എത്തിയതായും ആരും പുറത്തിറങ്ങരുതെന്നും വാഹനത്തിൽ ചുറ്റിക്കറങ്ങി അനൗൺസ് ചെയ്തതിനാൽ ആരും പുറത്തിറങ്ങാതെ വീട്ടിൽ കഴിച്ചുകൂട്ടി.
ഒരു കിലോമീറ്റർ അകലെ പാറത്തോടിന് സമീപം വരെ എത്തിയ കാട്ടാനയെ വനപാലക സംഘം രണ്ട് മണിയോടെ ചീങ്കണ്ണിപ്പുഴയിലേക്ക് തിരിച്ചയച്ചതോടെയാണ് ജനത്തിന്റെ ഭീതി അകന്നത്. മുമ്പും വാളുമുക്ക്, മുട്ടുമാറ്റി എന്നിവിടങ്ങളിലെ ആനമതിൽ കടന്ന് കാട്ടാനകൾ ജനവാസ മേഖലയിലേക്ക് എത്തിയിട്ടുണ്ട്. ഉയരം കുറഞ്ഞ ആനമതിൽ കാട്ടാനകൾ നിരന്തരം മറികടക്കുന്നതിനാൽ മതിലിന് മീതെ സോളാർ ഫെൻസിങ് സ്ഥാപിക്കുകയും നിരീക്ഷണത്തിന് വനപാലകരെ നിയോഗിക്കുകയും വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.