മലയോര സമര യാത്രക്ക് കൊട്ടിയൂരിൽ ആവേശകരമായ സ്വീകരണം

കേളകം: കസ്തൂരി രംഗൻ റിപ്പോർട്ടിൽ കൊട്ടിയൂരിൻ്റെ ഭാഗങ്ങൾ ഉൾപ്പെട്ടതിൽ പ്രതിഷേധം കത്തിച്ച കുടിയേറ്റ മണ്ണിൽ നിലനിൽപിനായുള്ള മറ്റൊരു സമരകാഹളം മുഴക്കിയ യു.ഡി.എഫിൻ്റെ മലയോര സമര യാത്രക്ക് കൊട്ടിയൂരിൽ ആവേശകരമായ സ്വീകരണം. വന്യജീവി അക്രമത്തിനും കാർഷിക മേഖലയിലെ തകർച്ചക്കും ബഫർസോൺ വിഷയത്തിലും പരിഹാരം കാണണമെന്നാവശ്യപ്പെട്ട് യുഡിഫിന്റെ നേതൃത്വത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന മലയോര സമര യാത്രക്കാണ് കൊട്ടിയൂരിൽ ആവേശകരമായ സ്വീകരണം ലഭിച്ചത്. ജാഥാ നായകൻ വി.ഡി. സതീശൻ, കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ തുടങ്ങിയ നേതാക്കളെ വാദ്യമേളങ്ങളുടെ അകമ്പടിയോടെ പ്രവർത്തകർ സ്വീകരിച്ചാനയിച്ചു. നൂറ് കണക്കിന് പ്രവർത്തകർ കൊട്ടിയൂരിലേക്ക് ഒഴുകിയെത്തി.

ജനങ്ങളെ വന്യജീവികളിൽ നിന്നും സംരക്ഷിക്കാൻ കെൽപില്ലാത്ത സർക്കാർ നാടിന് അപമാനകരമെന്ന് കെ.സുധാകരൻ എം.പി. പറഞ്ഞു. വന്യ ജീവി ശല്യം തടയാൻ പിണറായി സർക്കാരിന് താൽപര്യമില്ല. വന്യ ജീവി ശല്യം മൂലം ജനങ്ങൾക്ക് പുറത്തിറങ്ങാനാവാത്ത അവസ്ഥ. നിയമങ്ങൾ മനുഷ്യന് വേണ്ടിയുള്ളതാവണം. തമിഴ്നാട്ടിൽ കാട്ടുപന്നികളെ വേട്ടയാടാൻ നൽകിയ അനുമതി സ്റ്റാലിൽ സർക്കാർ നൽകി. ഇവിടെ പിണറായി ഒരു നല്ല പ്രസ്താവന പോലും നൽകുന്നില്ല. മലയോര സമര യാത്രക്ക് കൊട്ടിയൂരിൽ നൽകിയ സ്വീകരണ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മലയോരങ്ങളിൽ മനുഷ്യന്റെ ജീവനും സ്വത്തിനും സുരക്ഷിതത്വമില്ലാത്ത അവസ്ഥയാണ്. മറ്റ് സംസ്ഥാനങ്ങളിൽ വന്യമൃഗശല്യത്തിനെതിരെ സ്വീകരിച്ച നടപടികൾ പഠിച്ച് വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് പ്രത്യേക കർമ്മപദ്ധതി തയ്യാറാക്കാൻ തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു.

യു.ഡി.എഫ് കൺവീനർ എം.എം ഹസൻ, എംഎൽ എ മാരായ എം.വിൻസൻറ്, റോജി എം ജോൺ, അൻവർ സാദത്ത്, സണ്ണി ജോസഫ്, സജീവ് ജോസഫ്, യു ഡി എഫ് നേതാക്കളായ സി.പി. ജോൺ, രാജൻ ബാബു, അൻസാരി തില്ലങ്കേരി, പി.ടി. മാത്യു, മാർട്ടിൻ ജോർജ്ജ്, അപു ജോൺ ജോസഫ്, സോണി സെബാസ്റ്റ്യൻ, ചന്ദ്രൻ തില്ലങ്കേരി, വി.എ. നാരായണൻ, റോയി നമ്പുടാകം, ഡി.സി.സി സിക്രട്ടറി പി.സി. രാമകൃഷ്ണൻ, ലിസി ജോസഫ്, ബൈജു വർഗ്ഗീസ്, ജൂബിലി ചാക്കോ, രാഘവൻ കാഞ്ഞില്ലേരി, ജോണി ആമക്കാട്ട്, സന്തോഷ് മണ്ണാർ കുളം, ചാക്കോതൈകുന്നേൽ, ഷെഫീർ ചെക്യാട്ട്, കെ.എം. നമേഷ് കുമാർ, സാജൻ ചെറിയാൻ എന്നിവർ സംസാരിച്ചു. 

Tags:    
News Summary - udf samarayathra

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.