ജീര്‍ണിച്ച് നിലംപൊത്താറായ 28ാം മൈലിലെ ബസ് കാത്തിരിപ്പുകേന്ദ്രം
കേളകം: തലശ്ശേരി - മാനന്തവാടി അന്തര്‍സംസ്ഥാന പാതയിലെ പഞ്ചായത്ത് ബസ് കാത്തിരിപ്പ് കേന്ദ്രം അപകടാവസ്ഥയില്‍. കണിച്ചാര്‍ പഞ്ചായത്തിലെ 28ാം മൈലിലുള്ള ബസ് കാത്തിരിപ്പ് കേന്ദ്രമാണ് കാലപ്പഴക്കം മൂലം ഏത് നിമിഷവും നിലം പൊത്താവുന്ന സ്ഥിതിയിലുള്ളത്. കണ്ണൂര്‍, തലശ്ശേരി, മാനന്തവാടി, കര്‍ണാടക, തമിഴ്നാട് എന്നിവിടങ്ങളിലേക്കുളള നിരവധി യാത്രക്കാര്‍ ആശ്രയിക്കുന്നതാണ് ഈ ബസ് കാത്തിരിപ്പ് കേന്ദ്രം. പൂളക്കുറ്റി വഴി നെടുംപുറംചാല്‍, കൊളക്കാട്, പേരാവൂര്‍ എന്നിവിടങ്ങളിലേക്കുളള എളുപ്പ വഴികൂടിയാണ് ഇവിടം. ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ മേൽക്കൂരയുടെ കോണ്‍ക്രീറ്റ് ഇളകി കമ്പികള്‍ പുറത്തു വന്ന നിലയിലാണ്. മേൽക്കൂരയുടെ മുകളില്‍ പുല്ല് കയറിയിട്ടുമുണ്ട്. ജീർണിച്ച് തകര്‍ന്നുവീഴാറായ ബസ് കാത്തിരിപ്പ് കേന്ദ്രം യാത്രക്കാര്‍ക്ക് ഭീഷണിയാണ്. ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ ദുരവസ്ഥ പരിഹരിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.