കേളകം-അടക്കാത്തോട് റോഡിലെ വ്യാപാര സ്ഥാപനങ്ങൾക്ക് മുന്നിൽ കിടക്കുന്ന നായ്ക്കളുടെ നീണ്ടനിര
കേളകം: തെരുവുനായ് ശല്യത്തിൽ പൊറുതിമുട്ടി കേളകത്തെ വ്യാപാരികൾ കടുത്തപ്രതിസന്ധിയിൽ. കേളകം ടൗണിലും കേളകം-അടക്കാത്തോട് റോഡിലും നായ്ക്കളുടെ കൂട്ടം വട്ടമിടുന്നത് യാത്രക്കാർക്കും വ്യാപാരികൾക്കും ഭീഷണിയാണ്. എന്നാൽ, നടപടി സ്വീകരിക്കേണ്ട അധികൃതർ തികഞ്ഞ നിസ്സംഗതയിലാണ്. വ്യാപാരികളും നാട്ടുകാരും പഞ്ചായത്ത് സെക്രട്ടറിക്കും പ്രസിഡന്റിനും നിരവധിതവണ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല.
രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ അലഞ്ഞുതിരിയുന്ന നായ്ക്കൾ കാരണം യാത്രക്കാരും വിദ്യാർഥികളും ഭയപ്പാടോടെയാണ് ഇതുവഴി പോകുന്നത്. നായ്ശല്യം രൂക്ഷമായ സാഹചര്യത്തില്‍ അധികൃതര്‍ നടപടി സ്വീകരിച്ചില്ലെങ്കിൽ കടകൾ അടച്ചിടുകയല്ലാതെ മാർഗമില്ലെന്ന് അടക്കാത്തോട് റോഡിലെ വ്യാപാരികൾ പറഞ്ഞു. അഞ്ചും എട്ടും നായ്ക്കൾ നിരന്നുകിടക്കുന്ന കടകളിലും സ്ഥാപനത്തിലും പോകാനാവാതെ മടങ്ങുകയാണ് ഇടപാടുകാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.