ഉളിയിൽ ടൗണിൽ അപകടത്തിൽപെട്ട കാർ
നിർത്തിയിട്ട വാഹനത്തിൽ കാറിടിച്ച് രണ്ടുപേർക്ക് പരിക്ക്
ഇരിട്ടി: നിയന്ത്രണംവിട്ട കാർ റോഡരികിൽ നിർത്തിയിട്ട മിനി ഗുഡ്സ് വാഹനത്തിലിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് പരിക്ക്. ഉളിയിൽ സ്വദേശികളായ സി.എം. നസീർ (44), അജാസ് (19) എന്നിവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാവിലെ ആറോടെ ഉളിയിൽ ടൗൺ പള്ളിക്ക് സമീപമായിരുന്നു അപകടം.
നരയമ്പാറയിൽനിന്ന് വള്ളിത്തോടിലേക്ക് പോവുകയായിരുന്ന കാറാണ് ഗുഡ്സ് വാഹനത്തിലിടിച്ചത്. ഈ വാഹനത്തിനുസമീപം സംസാരിച്ചുകൊണ്ടിരിക്കേയാണ് ഇരുവർക്കും പരിക്കേറ്റത്. അപകടത്തിൽ കാറിന്റെ മുൻഭാഗം പൂർണമായും ഗുഡ്സ് വാഹനം ഭാഗികമായും തകർന്നു.
കാർ അപകടത്തിൽ മൂന്നുപേർക്ക് പരിക്ക്
പേരാവൂർ: മണത്തണ -പേരാവൂർ റോഡിൽ കാർ അപകടത്തിൽപെട്ട് മൂന്നുപേർക്ക് പരിക്കേറ്റു. കൊട്ടിയൂർ കണ്ടപ്പുനം സ്വദേശികളായ പാനികുളങ്ങര ജോസ്, ഭാര്യ ആനീസ്, ഇവരുടെ ബന്ധു മാനന്തവാടി തേമാങ്കുഴി ജോസ് എന്നിവർക്കാണ് പരിക്കേറ്റത്. പേരാവൂരിലെ സ്വകാര്യ ആശുപത്രിയിൽ മറ്റൊരു ബന്ധുവിനെ സന്ദർശിക്കാൻ പോകുമ്പോഴായിരുന്നു അപകടം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.