പരിക്കേറ്റ റോബിൻ തോമസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ

തെരുവുനായ് കുറുകെ ചാടി; ബൈക്ക് നിയന്ത്രണംവിട്ടു മറിഞ്ഞ് യുവാവിന് ഗുരുതര പരിക്ക്

ഇ​രി​ട്ടി: തെ​രു​വ​നാ​്യ കു​റു​കെ ചാ​ടി ബൈ​ക്ക് നി​യ​ന്ത്ര​ണം വി​ട്ടു മ​റി​ഞ്ഞ് യു​വാ​വി​ന് ഗു​രു​ത​ര പ​രി​ക്ക്. കീ​ഴ്പ്പ​ള്ളി ക​രോ​ട്ടി ത​ട​ത്തി​ൽ റോ​ബി​ൻ തോ​മ​സിനാ​ണ് (29) പ​രി​ക്കേ​റ്റ​ത്. തി​ങ്ക​ളാ​ഴ്ച രാ​ത്രി ഒ​ൻ​പ​തോ​ടെ​യാ​ണ് അ​പ​ക​ടം. ഇ​രി​ട്ടി -ക​ണ്ണൂ​ർ ത​ല​ശ്ശേ​രി റൂ​ട്ടി​ൽ സ​ർ​വി​സ് ന​ട​ത്തു​ന്ന സ്വ​കാ​ര്യ ബ​സി​ലെ ക​ണ്ട​ക്ട​റാ​യ റോ​ബി​ൻ ബ​സ് ഇ​രി​ട്ടി​യി​ൽ സ​ർ​വി​സ് അ​വ​സാ​നി​പ്പി​ച്ച് ബൈ​ക്കി​ൽ വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങ​വേ കീ​ഴൂ​ർ അ​ര​യാ​ലി​നു സ​മീ​പം​വെ​ച്ച് തെ​രു​വു​നാ​യ് കു​റു​കെ ചാ​ടു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് ബൈ​ക്ക് നി​യ​ന്ത്ര​ണം​വി​ട്ട് തൊ​ട്ട​ടു​ത്ത് അ​ര​യാ​ൽ ത​റ​യി​ൽ ഇ​ടി​ച്ചു മ​റി​യു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ കാ​ലി​ന് ഗു​രു​ത​ര പ​രി​ക്കേ​റ്റ ഇ​യാ​ളെ ഇ​രി​ട്ടി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. തെ​രു​വ്നാ​യ ശ​ല്യം രൂ​ക്ഷ​മാ​യ പ്ര​ദേ​ശ​ത്ത് ക​ഴി​ഞ്ഞ​ദി​വ​സം മ​റ്റൊ​രു ബൈ​ക്ക് യാ​ത്രി​ക​നാ​യ യു​വാ​വി​നും പ​രിക്കേ​റ്റി​രു​ന്നു. ഇ​യാ​ൾ ഇ​പ്പോ​ഴും ചി​കി​ത്സ​യി​ലാ​ണ്.

Tags:    
News Summary - Street-dog-jumped-across-accident-bike-injury

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.