കൂട്ടുപുഴയിൽ മയക്കുമരുന്നുമായി പിടിയിലായ പി.പി. അഹമ്മദ് അലി ഉദ്യോഗസ്ഥരോടൊപ്പം
Posted On
date_range Updated On
date_range കൂട്ടുപുഴയിൽ മയക്കുമരുന്ന് വേട്ട; മാട്ടൂൽ സ്വദേശി പിടിയിൽ
ഇരിട്ടി: മാരുതി ആൾട്ടോ കാറിൽ കടത്തുകയായിരുന്ന 32.5 ഗ്രാം മെത്താംഫിറ്റമിനുമായി കൂട്ടുപുഴ എക്സൈസ് ചെക്ക്പോസ്റ്റിൽ യുവാവ് പിടിയിലായി. മാട്ടൂൽ സ്വദേശി പി.പി. അഹമ്മദ് അലിയെയാണ് എക്സൈസ് ഇൻസ്പെക്ടർ പി.കെ. മുഹമ്മദ് ഷെഫീഖും സംഘവും വാഹന പരിശോധനയിൽ പിടികൂടിയത്. കാറും കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞദിവസം ജീവനക്കാരനെ ഇടിച്ചുതെറിപ്പിച്ചുപോയ കാറിൽനിന്ന് 680ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു കേസെടുത്തിരുന്നു. സംസ്ഥാന അതിർത്തിയായ കൂട്ടുപുഴയിൽ ഒരുമാസത്തിനകം 20ഓളം മയക്കുമരുന്ന് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.