കണ്ണൂർ ഗവ. മെ​ഡി​ക്ക​ൽ കോ​ള​ജ് സ്റ്റോ​പ്പി​ൽ പെ​രു​വ​ഴി​യി​ൽ ബ​സ് കാ​ത്തു​നി​ൽ​ക്കു​ന്ന യാ​ത്ര​ക്കാ​ർ

കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെത്തുന്നവരെ എത്ര നാൾ ഇങ്ങനെ മഴയത്ത് നിർത്തും?

പയ്യന്നൂർ: ആയിരക്കണക്കിന് രോഗികളും അവരുടെ ബന്ധുക്കളും ദിനംപ്രതി ആശ്രയിക്കുന്ന ഉത്തര മലബാറിലെ പ്രമുഖ ചികിത്സാകേന്ദ്രമാണ് കണ്ണൂർ ഗവ. മെഡിക്കൽ കോളജ്. എന്നാൽ, ചികിത്സ തേടിയെത്തുന്നവർ നേരിടുന്ന പ്രധാന ദുരിതങ്ങളിലൊന്നാണ് ബസ് സ്റ്റോപ്പിൽ ഒരു ബസ് കാത്തിരിപ്പ് കേന്ദ്രം ഇല്ല എന്നത്. ഇത് ഇവിടെയെത്തുന്ന ജനങ്ങളെ തെല്ലൊന്നുമല്ല വലക്കുന്നത്.

വെയിലും മഴയും കൊള്ളണം

കത്തുന്ന വെയിലായാലും കോരിച്ചൊരിയുന്ന പെരുമഴയായാലും ഇവിടെ എത്തുന്നവർക്ക് കയറിനിൽക്കാൻ ഇടമില്ല. മെഡിക്കൽ കോളജിൽ നിന്ന് ചികിത്സ കഴിഞ്ഞ് മടങ്ങുന്നവർക്കും ഇവിടെ എത്തുന്ന യാത്രക്കാർക്കും ഇത് ദുരിതമാകുന്നു. ദിവസേന ആയിരക്കണക്കിന് ആളുകളാണ് ചികിത്സക്കും മറ്റ് ആവശ്യങ്ങൾക്കുമായി മെഡിക്കൽ കോളജിലെത്തുന്നത്. ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർ, ഗർഭിണികൾ, കുഞ്ഞുങ്ങൾ, പ്രായമായവർ..... പട്ടിക നീളും. ഇവരെല്ലാം കയറി നിൽക്കാൻ കടവരാന്ത പോലുമില്ലാതെ റോഡരികിൽ നിൽക്കേണ്ട ദുരവസ്ഥയിലാണ്.

വേണം ബസ് കാത്തിരിപ്പുകേന്ദ്രം

ഒരു മരത്തണലരികിലാണ് നിലവിൽ ആൾക്കാർ ബസ് കാത്ത് നിൽക്കുന്നത്. ഇരുഭാഗങ്ങളിലും ഒരു ബസ് കാത്തിരിപ്പ് കേന്ദ്രം എന്നത് ആഡംബരമല്ല, മറിച്ച് ഏറ്റവും പ്രാഥമികമായ ആവശ്യമാണ്. കോടികൾ ചെലവഴിച്ച് വലിയ വികസനങ്ങൾ നടത്തുമ്പോഴും ഈ ദുരിതം അധികൃതർ കാണാതെ പോകരുത്. എത്രയും വേഗം ഇവിടെ സൗകര്യപ്രദമായ ഒരു ബസ് കാത്തിരിപ്പ് കേന്ദ്രം അനുവദിക്കണമെന്നാണ് നാട്ടുകാരുടെയും രോഗികളുടെയും ശക്തമായ ആവശ്യം.

ബസ് നിർത്തുന്നത് കവാടത്തിനരികെ

ഇപ്പോൾ ബസ് സ്റ്റോപ്പ് കോളജ് കവാടത്തിന് മുന്നിൽ. അടിയന്തര രോഗികളും മറ്റും എത്തുമ്പോൾ ഇത് യാത്രാതടസ്സത്തിന് കാരണമാകുന്നു. മാത്രമല്ല, യാത്രക്കാർ കാത്തുനിൽക്കേണ്ടതും ആതുരാലയത്തിലേക്കുള്ള റോഡിൽ തന്നെ. ബസ് സ്റ്റോപ്പ് അൽപം മാറിയാൽ ഈ പ്രശ്നം തീരും.

മെ​ഡി​ക്ക​ൽ കോ​ള​ജി​ന്റെ തു​ട​ക്ക​ത്തി​ൽ​ത​ന്നെ ബ​സ് സ്റ്റാ​ൻ​ഡും ഷോ​പ്പി​ങ് കോം​പ്ല​ക്സും നി​ർ​മി​ക്കാ​ൻ പ​ദ്ധ​തി​യി​ട്ടി​രു​ന്നു. എ​ന്നാ​ൽ മൂ​ന്നു​പ​തി​റ്റാ​ണ്ട് പി​ന്നി​ട്ടി​ട്ടും ഇ​ത് യാ​ഥാ​ർ​ഥ്യ​മാ​യി​ല്ല. ഇ​പ്പോ​ൾ സ്റ്റാ​ൻ​ഡ് നി​ർ​മി​ക്കേ​ണ്ട​ത് ക​ട​ന്ന​പ്പ​ള്ളി-​പാ​ണ​പ്പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്താ​ണ്. എ​ന്നാ​ൽ ഇ​വി​ടെ​നി​ന്ന് പ്ര​തി​വ​ർ​ഷം 50 ല​ക്ഷ​ത്തോ​ളം തൊ​ഴി​ൽ​നി​കു​തി വാ​ങ്ങു​ന്ന പ​ഞ്ചാ​യ​ത്ത് ആ​വ​ശ്യ​ത്തി​ന് നേ​രെ പു​റം​തി​രി​ഞ്ഞു നി​ൽ​ക്കു​ക​യാ​ണ്. സ്ഥ​ല​മി​ല്ലെ​ന്ന കാ​ര​ണം പ​റ​ഞ്ഞ് പി​ന്മാ​റാ​നാ​വി​ല്ല. അ​ര​കോ​ടി ചെ​ല​വ​ഴി​ച്ച മ​ഴ​വെ​ള്ള സം​ഭ​ര​ണി കാ​ടു​ക​യ​റി തൊ​ട്ടു​മു​ന്നി​ലു​ണ്ട്. മാ​ത്ര​മ​ല്ല, അ​ര ഏ​ക്ക​ർ സ്ഥ​ലം ആ​രോ​ഗ്യ വ​കു​പ്പി​ന്റെ കൈ​യി​ലു​ണ്ട്. ഇ​വ ലീ​സി​ന് വാ​ങ്ങി​യാ​ൽ ബ​സ് സ്റ്റാ​ൻ​ഡ് യാ​ഥാ​ർ​ഥ്യ​മാ​ക്കാം. പ​ഞ്ചാ​യ​ത്തി​നി​ത് വ​ൻ വി​ക​സ​ന സാ​ധ്യ​ത തു​റ​ന്നു​കൊ​ടു​ക്കും. എ​ന്നാ​ൽ, ഇ​തൊ​ന്നും പ​ഞ്ചാ​യ​ത്തി​ന്റെ തീ​രു​മാ​ന​ത്തി​ലേ വ​രു​ന്നി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.