കണ്ണപുരത്തെ ക്വാർട്ടേഴ്സിന്റെ കുളിമുറിയിൽനിന്നുള്ള മലിനജലം സമീപത്ത് സ്ഥിതി ചെയ്യുന്ന ഡ്രൈനേജിലേക്ക് ഒഴുക്കിയ നിലയിൽ 2) ജൈവ-അജൈവ മാലിന്യങ്ങൾ തരംതിരിക്കാതെ അലക്ഷ്യമായി കൂട്ടിയിട്ടിരിക്കുന്ന അവസ്ഥയിൽ
അശാസ്ത്രീയ മാലിന്യ സംസ്കരണം; കണ്ണപുരത്തെ ക്വാർട്ടേഴ്സിന് 25,000 രൂപ പിഴ
കണ്ണപുരം: ജില്ല എൻഫോഴ്സ്മെന്റ് സ്ക്വാഡ് കല്ല്യാശ്ശേരി പഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ അശാസ്ത്രീയ മാലിന്യ സംസ്കരണത്തിന് കെ. കണ്ണപുരത്തെ ക്വാർട്ടേഴ്സിനു 25,000 രൂപ പിഴ ചുമത്തി. റെയിൽവേ ട്രാക്കിനോട് ചേർന്ന പ്രദേശത്ത് ക്വാർട്ടേഴ്സിൽനിന്നുള്ള പ്ലാസ്റ്റിക്കുകൾ ഉൾപ്പെടെയുള്ളവ കൂട്ടിയിട്ട് കത്തിക്കുന്നതായി കണ്ടെത്തി.
കൂടാതെ ക്വാർട്ടേഴ്സിന്റെ കുളിമുറിയിൽ നിന്നുള്ള മലിനജലം സമീപത്ത് സ്ഥിതി ചെയ്യുന്ന ഡ്രൈനേജിലേക്ക് ഒഴുക്കി വിടുന്നതായും പരിസരത്ത് സ്ഥിതി ചെയ്യുന്ന കിണറിൽ മദ്യക്കുപ്പികൾ തള്ളിയിരിക്കുന്നതും ശ്രദ്ധയിൽ പെട്ടു. ക്വാർട്ടേഴ്സ് പരിസരങ്ങളിൽ പലയിടങ്ങളിലായി ജൈവ-അജൈവ മാലിന്യങ്ങൾ തരം തിരിക്കാതെ അലക്ഷ്യമായി കൂട്ടി ഇട്ടിരിക്കുന്നതും സ്ക്വാഡ് പരിശോധനയിൽ കണ്ടെത്തി.
ക്വാട്ടേഴ്സിനു ജൈവ മാലിന്യം ശാസ്ത്രീയമായി സംസ്ക്കരിക്കുന്നതിനുള്ള സംവിധാനം ഇല്ലെന്നും സ്ക്വാഡിന് ബോധ്യപ്പെട്ടു. ക്വാർട്ടേഴ്സിനു 25000 രൂപ പിഴ ചുമത്തുകയും ഖര-ദ്രവ മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കാനുള്ള നിർദേശം ക്വാർട്ടേഴ്സ് നടത്തിപ്പുകാരന് നൽകി. പരിശോധനയിൽ ജില്ല എൻഫോഴ്സ്മെന്റ് സ്ക്വാഡ് ലീഡർ പി.പി. അഷ്റഫ്, സ്ക്വാഡ് അംഗങ്ങളായ ഷെരീക്കുൾ അൻസാർ, അലൻ ബേബി കല്ല്യാശ്ശേരി ഗ്രാമപഞ്ചായത്ത് ക്ലർക്ക് എം.ആർ. ആകാശ് തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.