Posted On
date_range Updated On
date_range കാട് വെട്ടുന്നതിനിടെ പന്നിപ്പടക്കം പൊട്ടി; തൊഴിലാളി ബോധരഹിതനായി
ശ്രീകണ്ഠപുരം: കാട് വെട്ടിത്തെളിക്കുന്നതിനിടെ പന്നിപ്പടക്കം പൊട്ടി തൊഴിലാളി ബോധരഹിതനായി. ഏരുവേശിയിലെ കെ.കെ. സന്തോഷ് കുമാറിെൻറ സ്ഥലത്താണ് ശനിയാഴ്ച ഉച്ച 12ഒാടെ പടക്കം പൊട്ടിത്തെറിച്ചത്.
ഏരുവേശിയിലെ കെ. നാരായണൻ യന്ത്രമുപയോഗിച്ച് കാട് വെട്ടിത്തെളിക്കുന്നതിനിടെയാണ് പടക്കം പൊട്ടിയത്. നാരായണൻ ബോധരഹിതനായെങ്കിലും മറ്റ് പരിക്കുകളൊന്നുമില്ലാതെ രക്ഷപ്പെട്ടു. വൻ ശബ്ദം കേട്ട് നിരവധിയാളുകളാണ് സ്ഥലത്തെത്തിയത്. കാട്ടുപന്നിയെ അപായപ്പെടുത്താനായി സ്ഥലം ഉടമ അറിയാതെ ചിലർ കൊണ്ടുെവച്ച പടക്കമാണ് പൊട്ടിത്തെറിച്ചത്. കുടിയാന്മല പൊലീസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.