തോ​ട്ട​ട​യി​ൽ ബോം​ബേ​റി​ൽ കൊ​ല്ല​പ്പെ​ട്ട ജി​ഷ്​​ണു​വി​​ന്‍റെ മൃ​ത​ദേ​ഹം പൊ​ലീ​സ്​ പ​രി​ശോ​ധി​ക്കു​ന്നു

പട്ടാപ്പകലിലെ പൊട്ടിത്തെറിയിൽ ഞെട്ടി നാട്​; പൊട്ടിയത്​ ഉഗ്രശേഷിയുള്ള ബോംബ്

ക​ണ്ണൂ​ര്‍: നി​മി​ഷ​ങ്ങ​ൾ​കൊ​ണ്ടാ​ണ് വി​വാ​ഹാ​ഘോ​ഷ​ത്തിന്‍റെ​​​​ ആ​ഹ്ലാ​ദാ​ന്ത​രീ​ക്ഷം കൊ​ല​പാ​ത​ക​ത്തി​​ന്റെ​യും ഭ​യ​ത്തി​ന്റെ​യും കാ​ർ​മേ​ഘ​ത്തി​ലേ​ക്കു മാ​റി​യ​ത്. സം​ഭ​വ​ത്തി​ൽ ദാ​രു​ണ​മാ​യി കൊ​ല്ല​പ്പെ​ട്ട​ത് അ​ക്ര​മി​സം​ഘ​ത്തി​ലെ യു​വാ​വു​ത​ന്നെ​യാ​ണെ​ന്നാ​ണ്​ പൊ​ലീ​സി​​ന്റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. പൊ​ട്ടി​യ​ത്​ ഉ​ഗ്ര​ശേ​ഷി​യു​ള്ള ബോം​ബാ​ണ്. സ്​​ഫോ​ട​ന​ത്തി​ൽ ജി​ഷ്ണു​വി​​​ന്റെ ത​ല​യോ​ട്ടി പൊ​ട്ടി​ച്ചി​ത​റി.

ശ​രീ​ര​ഭാ​ഗ​ങ്ങ​ൾ മീ​റ്റ​റു​ക​ൾ അ​ക​ലെ വ​രെ ചി​ന്നി​ച്ചി​ത​റി. സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്ന് പൊ​ട്ടാ​ത്ത മ​റ്റൊ​രു ബോം​ബു​കൂ​ടി ക​ണ്ടെ​ടു​ക്കു​ക​യു​മു​ണ്ടാ​യി. ഇ​തെ​ല്ലാം സം​ഭ​വ​സ്ഥ​ല​ത്ത് ഭീ​തി വി​ത​ച്ചു. ക​ല്യാ​ണ​വീ​ട്ടി​ല്‍ ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി ന​ട​ന്ന സം​ഗീ​ത​പ​രി​പാ​ടി​ക്കി​ടെ ഇ​രു​വി​ഭാ​ഗ​ങ്ങ​ൾ ത​മ്മി​ൽ വാ​ക്കേ​റ്റ​വും കൈ​യാ​ങ്ക​ളി​യും ഉ​ണ്ടാ​യി​രു​ന്നു. ഇ​തി​​ന്റെ പ്ര​തി​കാ​ര​മെ​ന്നോ​ണ​മാ​ണ്​ മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം അ​​ക്ര​മി സം​ഘം ആ​സൂ​ത്രി​ത​മാ​യി ബോം​ബു​ക​ളു​മാ​യി സം​ഘ​ടി​ച്ചെ​ത്തി​യ​ത്.

ഇ​വ​ർ​ക്ക്​ ഇ​ത്ര പെ​ട്ടെ​ന്ന് ബോം​ബ്​ എ​ങ്ങ​നെ കി​ട്ടി​യെ​ന്ന് പൊ​ലീ​സ്​ അ​​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഇ​തി​നി​ടെ, സ്ഫോ​ട​ന​ത്തി​ൽ യു​വാ​വ് കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ല്‍ സം​ഭ​വ​സ്​​ഥ​ല​മാ​യ തോ​ട്ട​ട​യി​ൽ സി.​പി​എം-​കോ​ണ്‍ഗ്ര​സ് പ്ര​വ​ര്‍ത്ത​ക​ര്‍ ത​മ്മി​ല്‍ ത​ര്‍ക്കം ഉ​ട​ലെ​ടു​ത്തു. പൊ​ലീ​സ് സ്ഥ​ല​ത്തു​ണ്ടാ​യി​രി​ക്കെ​യാ​യി​രു​ന്നു ഇ​രു​വി​ഭാ​ഗ​വും ത​മ്മി​ല്‍ ത​ര്‍ക്കം. ഇ​രു​കൂ​ട്ട​രും ത​മ്മി​ല്‍ ഉ​ന്തും ത​ള്ളു​മു​ണ്ടാ​യി. പൊ​ലീ​സ് എ​ത്താ​ന്‍ വൈ​കി​യെ​ന്ന് കോ​ണ്‍ഗ്ര​സു​കാ​ര്‍ ആ​രോ​പി​ച്ച​താ​ണ് ത​ര്‍ക്ക​ത്തി​ന് കാ​ര​ണ​മാ​യ​ത്.

കോ​ണ്‍ഗ്ര​സ് അ​നാ​വ​ശ്യ​മാ​യി പ്ര​ചാ​ര​ണം ന​ട​ത്തു​ന്നു​വെ​ന്ന് ആ​രോ​പി​ച്ച് സി.​പി.​എം പ്ര​വ​ര്‍ത്ത​ക​ർ ഇ​തി​നെ​തി​രെ രം​ഗ​ത്തു​വ​ന്നു. പൊ​ലീ​സ് സ്ഥി​തി നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കു​ക​യാ​യി​രു​ന്നു.

ബോംബ് വീണ് തല ചിതറിത്തെറിച്ചു; കൊലയിലേക്ക്​ നയിച്ചത്​ നിസ്സാര തർക്കം

ക​ണ്ണൂ​ർ: തോ​ട്ട​ട​യി​ൽ വി​വാ​ഹാ​ഘോ​ഷ​ത്തി​നി​ടെ ഉ​ണ്ടാ​യ ബോം​ബ് സ്‌​ഫോ​ട​ന​ത്തി​ലേ​ക്കും കൊ​ല​യി​ലേ​ക്കും ന​യി​ച്ച​ത്​ നി​സ്സാ​ര ത​ർ​ക്ക​വും വാ​ക്കേ​റ്റ​വും. തോ​ട്ട​ട​യി​ലെ വി​വാ​ഹ​വീ​ടി​നോ​ട് ചേ​ര്‍ന്നാ​ണ് പ​ട്ടാ​പ്പ​ക​ല്‍ ദാ​രു​ണ സം​ഭ​വ​മു​ണ്ടാ​യ​ത്. വി​വാ​ഹ​ത്ത​ലേ​ന്ന്​ പാ​ട്ടു​വെ​ക്കു​ന്ന​തും നൃ​ത്തം ചെ​യ്യു​ന്ന​തും സം​ബ​ന്ധി​ച്ചു​ണ്ടാ​യ നി​സ്സാ​ര ത​ര്‍ക്ക​മാ​ണ് ഉ​ഗ്ര​മാ​യ ബോം​ബ് സ്‌​ഫോ​ട​ന​ത്തി​ലും ഒ​രു​യു​വാ​വി​ന്‍റെ ജീ​വ​ന്‍ പൊ​ലി​യാ​നും കാ​ര​ണ​മാ​യ​ത്.

ഏ​ച്ചൂ​ര്‍ സ്വ​ദേ​ശി​യാ​യ ജി​ഷ്ണു സു​ഹൃ​ത്തി​ന്‍റെ വി​വാ​ഹ​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​ണ്​ ത​ലേ​ദി​വ​സം ത​ന്നെ കൂ​ട്ടു​കാ​രോ​ടൊ​പ്പം തോ​ട്ട​ട​യി​ലെ​ത്തി​യ​ത്. ത​ലേ​ദി​വ​സം ഏ​റെ വൈ​കി​വ​രെ വി​വാ​ഹ​വീ​ട്ടി​ല്‍ ആ​ഘോ​ഷ​ങ്ങ​ള്‍ ന​ട​ന്ന​താ​യി നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു. യു​വാ​ക്ക​ള്‍ ഡാ​ന്‍സ്​ ചെ​യ്യു​ന്ന​തി​ന്​ പാ​ട്ടു​വെ​ക്കു​ന്ന​തി​നെ ചൊ​ല്ലി​യു​ണ്ടാ​യ ത​ര്‍ക്കം സം​ഘ​ര്‍ഷ​ത്തി​ലെ​ത്തി. ഇ​തോ​ടെ തോ​ട്ട​ട​യി​ലെ യു​വാ​ക്ക​ളും ഏ​ച്ചൂ​രി​ല്‍ നി​ന്നു​മെ​ത്തി​യ​വ​രും ത​മ്മി​ല്‍ വെ​ല്ലു​വി​ളി ന​ട​ന്നു.

വി​ഷ​യം വീ​ട്ടു​കാ​രും നാ​ട്ടു​കാ​രും ഇ​ട​പെ​ട്ട് ര​മ്യ​മാ​യി പ​രി​ഹ​രി​ച്ചെ​ങ്കി​ലും ഇ​രു​വി​ഭാ​ഗ​വും ത​മ്മി​ലു​ള്ള സ്പ​ര്‍ധ മാ​ഞ്ഞി​രു​ന്നി​ല്ല. ഇ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പി​റ്റേ​ന്ന് ദാ​രു​ണ സം​ഭ​വ​ത്തി​ന്​ നാ​ട്​ സാ​ക്ഷ്യം വ​ഹി​ച്ച​ത്.

വ​ധൂ ഗൃ​ഹ​ത്തി​ല്‍നി​ന്ന്​ ഞാ​യ​റാ​ഴ്ച ഉ​ച്ച​ക്ക് ര​ണ്ട​ര​യോ​ടെ ദേ​ശീ​യ​പാ​ത​യി​ലെ തോ​ട്ട​ട സ്‌​റ്റോ​പ്പി​ല്‍ ടെ​മ്പോ ട്രാ​വ​ല​റി​ൽ നി​ന്നി​റ​ങ്ങി ബാ​ന്‍ഡു​സം​ഘ​ത്തി​ന്‍റെ താ​ള​മേ​ള​ങ്ങ​ളോ​ടെ വ​ഴി​നീ​ളെ പ​ട​ക്കം പൊ​ട്ടി​ച്ചും വ​ര്‍ണ​ക്ക​ട​ലാ​സ് ആ​കാ​ശ​ത്തേ​ക്കു വി​ത​റി​യും സ​ഞ്ച​രി​ച്ച വ​ധൂ​വ​ര​ന്മാ​ര​ട​ങ്ങി​യ സം​ഘ​ത്തി​നു നേ​രെ​യാ​ണ് ബോം​ബേ​റു​ണ്ടാ​യ​ത്. മു​ന്‍നി​ര​യി​ല്‍ നി​ന്നും തി​രി​ഞ്ഞു​നോ​ക്കി​യ ജി​ഷ്ണു​വി​ന്‍റെ മു​ഖ​ത്തു​ത​ന്നെ ബോം​ബ് പ​തി​ക്കു​ക​യാ​യി​രു​ന്നു.

ഉ​ഗ്ര​ശ​ബ്ദ​ത്തോ​ടെ പൊ​ട്ടി​യ ബോം​ബി​ല്‍ അ​തു​വ​രെ ത​ങ്ങ​ളു​ടെ കൂ​ട്ട​ത്തി​ലു​ണ്ടാ​യി​രു​ന്ന ജി​ഷ്ണു റോ​ഡ​രി​കി​ല്‍ ത​ല​ച്ചോ​റ് ചി​ത​റി ത​ല്‍ക്ഷ​ണം മ​രി​ക്കു​ന്ന​ത് ചി​ത​റി​യോ​ടു​ന്ന​തി​നി​ട​യി​ലും വ​ധൂ​വ​ര​ന്മാ​ര്‍ക്കും മ​റ്റു​ള്ള​വ​ര്‍ക്കും കാ​ണേ​ണ്ടി​വ​ന്നു. ക​ണ്ണൂ​രി​ല്‍ ര​ണ്ടാ​ഴ്​​ച​ക്കി​ടെ ഇ​തു ര​ണ്ടാ​മ​ത്തെ കൊ​ല​പാ​ത​ക​മാ​ണ് ന​ട​ക്കു​ന്ന​ത്. ഈ ​മാ​സം ഒ​ന്നി​ന്​ പ​യ്യാ​മ്പ​ല​ത്തെ ഹോ​ട്ട​ല്‍ ഉ​ട​മ ജ​സീ​ര്‍ വാ​ഹ​ന പാ​ര്‍ക്കി​ങ്ങി​നെ ചൊ​ല്ലി​യു​ള്ള നി​സ്സാ​ര ത​ര്‍ക്ക​ത്തെ തു​ട​ര്‍ന്ന് ര​ണ്ടു യു​വാ​ക്ക​ളാ​ല്‍ കു​ത്തേ​റ്റ്​ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു.

Tags:    
News Summary - Explode high-powered bomb

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.