എ​ക്സൈ​സി​ലെ സ്ഥ​ലം​മാ​റ്റം; വി​ല​ക്കേ​ർ​പ്പെ​ടു​ത്തി ട്രൈ​ബ്യൂ​ണ​ൽ

ക​ണ്ണൂ​ർ: ജി​ല്ല​യി​ൽ എ​ക്സൈ​സ് വ​കു​പ്പി​ൽ ഇ​ട​ത​നു​കൂ​ല ഭാ​ര​വാ​ഹി​ക​ളെ കൂ​ട്ട​മാ​യി സ്ഥ​ലം​മാ​റ്റി​യ​തി​ൽ ഒ​രാ​ളു​ടെ സ്ഥ​ലം​മാ​റ്റ​ത്തി​ൽ വി​ല​ക്കേ​ർ​പ്പെ​ടു​ത്തി. ഇ​രി​ട്ടി​യി​ൽ​നി​ന്ന് പാ​പ്പി​നി​ശ്ശേ​രി​യി​ലേ​ക്ക് സ്ഥ​ലം​മാ​റ്റി​യ ബെ​ൻ​ഹ​ർ കോ​ട്ട​ത്തു​വ​ള​പ്പി​ലി​ന്റെ സ്ഥ​ലം​മാ​റ്റ​മാ​ണ് റ​ദ്ദു​ചെ​യ്തി​രി​ക്കു​ന്ന​ത്. ജി​ല്ല​യി​ൽ ഇ​ട​ത​നു​കൂ​ല സം​ഘ​ട​ന​യു​ടെ ജി​ല്ല സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗ​മാ​ണ് ബെ​ൻ​ഹ​ർ. ക​​ഴി​ഞ്ഞ​യാ​ഴ്ച​യാ​ണ് ഒ​രു മാ​ന​ദ​ണ്ഡ​വും പാ​ലി​ക്കാ​തെ സ്ഥ​ലം​മാ​റ്റ ഉ​ത്ത​ര​വി​റ​ങ്ങി​യി​രു​ന്ന​ത്. ഇ​തി​നെ​തി​രെ അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ പ്ര​തി​ഷേ​ധി​ച്ചി​രു​ന്നു.

തി​രു​വ​ന​ന്ത​പു​രം, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, ക​ണ്ണൂ​ർ തു​ട​ങ്ങി​യ ജി​ല്ല​ക​ളി​​ലെ ഇ​ട​ത​നു​കൂ​ല സം​ഘ​ട​ന ഭാ​ര​വാ​ഹി​ക​ളെ​യാ​ണ് കൂ​ട്ട​മാ​യി സ്ഥ​ലം​മാ​റ്റി​യി​രു​ന്ന​ത്. ക​ണ്ണൂ​ർ ജി​ല്ല സെ​ക്ര​ട്ട​റി​യെ​യും പ്ര​സി​ഡ​ന്റി​നെ​യു​മ​ട​ക്കം ഭാ​ര​വാ​ഹി​ക​ളെ തി​ര​ഞ്ഞു​പി​ടി​ച്ചാ​ണ് സ്ഥ​ലം​മാ​റ്റി​യ​തെ​ന്നാ​യി​രു​ന്നു ആ​ക്ഷേ​പം. ബെ​ൻ​ഹ​ർ കോ​ട്ട​ത്തു​വ​ള​പ്പി​ലി​ന് ഇ​രി​ട്ടി​യി​ൽ​നി​ന്ന് 50 കി.​മീ അ​ക​ലെ​യു​ള്ള പാ​പ്പി​നി​ശ്ശേ​രി​യി​ലേ​ക്കാ​ണ് മാ​റ്റി​യി​രു​ന്ന​ത്. മാ​ന​ദ​ണ്ഡം പാ​ലി​ക്കാ​തെ ഇ​റ​ക്കി​യ സ്ഥ​ലം​മാ​റ്റ​ത്തി​നെ​തി​രെ സി​വി​ൽ എ​ക്‌​സൈ​സ് ഓ​ഫി​സ​ർ​കൂ​ടി​യാ​യ ബെ​ൻ​ഹ​ർ കോ​ട്ട​ത്തു​വ​ള​പ്പി​ൽ കേ​ര​ള അ​ഡ്മി​നി​സ്ട്രേ​റ്റി​വ് ട്രൈ​ബ്യൂ​ണ​ലി​നെ സ​മീ​പി​ച്ചി​രു​ന്നു. ഇ​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണി​പ്പോ​ൾ ഇ​ദ്ദേ​ഹ​ത്തി​ന്റെ സ്ഥ​ലം​മാ​റ്റം താ​ൽ​ക്കാ​ലി​ക​മാ​യി റ​ദ്ദു​ചെ​യ്തി​രി​ക്കു​ന്ന​ത്.​ ഇ​രി​ട്ടി സ​ർ​ക്കി​ളി​ലേ​ക്ക് സ്ഥ​ലം​മാ​റ്റം വ​ന്നി​ട്ടു​ള്ള​വ​ർ​ക്കും ഇ​ത് ബാ​ധ​ക​മാ​യി​രി​ക്കും.

Tags:    
News Summary - Excise relocation; Tribunal suspends

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.