Posted On
date_range Updated On
date_range തെരഞ്ഞെടുപ്പ്: ജില്ലയില്‍ 4.68 ലക്ഷം രൂപ പിടിച്ചെടുത്തു
കണ്ണൂർ: നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്റ്റാറ്റിക് സർവൈലന്‍സ് ടീം, ഫ്ലൈയിങ് സ്ക്വാഡ് എന്നിവയുടെ നേതൃത്വത്തില്‍ ജില്ലയില്‍ ഇതുവരെ 41.68 ലക്ഷം രൂപ പിടിച്ചെടുത്തതായി തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണ വിഭാഗം നോഡല്‍ ഓഫിസര്‍ അറിയിച്ചു. കൂടാതെ, 491 യു.എസ് ഡോളറും 995.93 ഗ്രാം സ്വർണവും 3.750 ലിറ്റര്‍ മദ്യവും പിടിച്ചെടുത്തിട്ടുണ്ട്.
മാര്‍ച്ച് 29 വരെയുള്ള കണക്കാണിത്. പിടിച്ചെടുത്ത സ്വർണം, മദ്യം എന്നിവ യഥാക്രമം ജി.എസ്.ടി, എക്സൈസ് വകുപ്പുകള്‍ക്ക് കൈമാറി.
കരയറ്റ, വാരംകടവ് പാലം, അയ്യല്ലൂര്‍ എന്നിവിടങ്ങളില്‍നിന്നായി തിങ്കളാഴ്ച മാത്രം 8.13 ലക്ഷം രൂപയാണ് പിടിച്ചെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.