അ​ഞ്ചു വാ​ർ​ഡു​ക​ളി​ലെ ഉപതെരഞ്ഞെടുപ്പ്; വോട്ടെണ്ണൽ ഇന്ന്

ക​ണ്ണൂ​ർ: ജി​ല്ല​യി​ലെ അ​ഞ്ചു വാ​ർ​ഡു​ക​ളി​ലേ​ക്ക് ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന്റെ വോ​ട്ടെ​ടു​പ്പ് പൂ​ർ​ത്തി​യാ​യി. വോ​ട്ടെ​ണ്ണ​ൽ ബു​ധ​നാ​ഴ്ച രാ​വി​ലെ 10ന് ​വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ക്കും.

ക​ണ്ണൂ​ർ മു​നി​സി​പ്പ​ൽ കോ​ർ​പ​റേ​ഷ​നി​ലെ ക​ക്കാ​ട് (വാ​ർ​ഡ് 10), പ​യ്യ​ന്നൂ​ർ ന​ഗ​ര​സ​ഭ​യി​ലെ മു​തി​യ​ലം (ഏ​ഴ്), കു​റു​മാ​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ലെ പു​ല്ലാ​ഞ്ഞി​യോ​ട് (ഏ​ഴ്), മു​ഴ​പ്പി​ല​ങ്ങാ​ട് പ​ഞ്ചാ​യ​ത്തി​ലെ തെ​ക്കേ കു​ന്നും​പു​റം (ആ​റ്), മാ​ങ്ങാ​ട്ടി​ടം പ​ഞ്ചാ​യ​ത്തി​ലെ നീ​ർ​വേ​ലി (അ​ഞ്ച്) എ​ന്നീ വാ​ർ​ഡു​ക​ളി​ലേ​ക്കാ​ണ് ചൊ​വ്വാ​ഴ്ച തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്. ക​ക്കാ​ട് 69.83 ശ​ത​മാ​നം, മു​തി​യ​ലം 96.05 ശ​ത​മാ​നം, പു​ല്ലാ​ഞ്ഞി​യോ​ട് 82.86 ശ​ത​മാ​നം, തെ​ക്കേ കു​ന്നും​പു​റം 87.12 ശ​ത​മാ​നം, നീ​ർ​വേ​ലി 84.44 ശ​ത​മാ​നം എ​ന്നി​ങ്ങ​നെ​യാ​ണ് വോ​ട്ടെ​ടു​പ്പി​ലെ പോ​ളി​ങ് ശ​ത​മാ​നം.

മു​ഴ​പ്പി​ല​ങ്ങാ​ട് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ൾ, മാ​ങ്ങാ​ട്ടി​ടം പ​ഞ്ചാ​യ​ത്ത് ഓ​ഫി​സ്, ക​ണ്ണൂ​ർ വൊ​ക്കേ​ഷ​ന​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ൾ, കു​റു​മാ​ത്തൂ​ർ പ​ഞ്ചാ​യ​ത്ത് ഓ​ഫി​സ്, പ​യ്യ​ന്നൂ​ർ എ. ​കു​ഞ്ഞി​രാ​മ​ൻ അ​ടി​യോ​ടി സ്മാ​ര​ക വൊ​ക്കേ​ഷ​ന​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ൾ എ​ന്നി​വ​യാ​ണ് വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​ങ്ങ​ൾ.

Tags:    
News Summary - By-elections in five wards; Counting of votes today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.