അഞ്ചരക്കണ്ടി: വളവുകൾ പേടിക്കാതെ ഈ റൂട്ടിൽ യാത്ര ചെയ്യാൻ സാധിക്കില്ല. അഞ്ചരക്കണ്ടി വിമാനത്താവള റോഡിലെ വളവുകളാണ് അപകടഭീഷണിയായി നിൽക്കുന്നത്. അഞ്ചരക്കണ്ടിക്കും കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിനും ഇടയിലായി 10 കിലോമീറ്ററിനുള്ളിൽ ഏഴ് വളവാണുള്ളത്. വീതി കുറഞ്ഞ് ഇരുവശത്തും കാടുകൾ കയറിയ റോഡിലെ വളവുകളെല്ലാം അപകടഭീഷണി ഉയർത്തുന്നവയാണ്. എതിരെവരുന്ന വാഹനങ്ങൾ കാണാൻ സാധിക്കാത്തതാണ് ഏറെ ഭീതിയുളവാക്കുന്നത്. ദിനേന വിമാനത്താവളത്തിലേക്ക് നിരവധി വാഹനങ്ങളാണ് ഇതുവഴി പോവുന്നത്. ദൂരസ്ഥലങ്ങളിൽ നിന്നെത്തുന്ന ഡ്രൈവർമാർക്ക് തീർത്തും പരിചിതമല്ലാത്ത റോഡിലുള്ള വളവുകൾ അപകടത്തിന് കാരണമാകുകയാണ്. കീഴല്ലൂർ ടൗണിന് ശേഷമുള്ള ഇരുറോഡിലേക്കും തെറ്റുന്ന വളവിൽ തീരെ വീതിയില്ലാത്തതിനാൽ യാത്രക്കാർ പ്രയാസപ്പെടുന്നു. ഇവിടങ്ങളിൽ ഒരേസമയം രണ്ട് വാഹനങ്ങൾക്കുപോലും പോകാൻ പറ്റാത്ത സാഹചര്യമാണ്. റോഡിന്റെ വീതി കൂട്ടണമെന്ന നാട്ടുകാരുടെ ഏറക്കാലത്തെ ആവശ്യം അധികൃതർ പരിഗണിച്ചിട്ടില്ല. -------- AJK : Mattannur വീതികുറഞ്ഞതും വളവുകൾ ഏറെയുള്ളതുമായ അഞ്ചരക്കണ്ടി-മട്ടന്നൂർ റോഡ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.