BOX മഷിപ്പേനയുടെ സ്കൂൾ ഓർമയിൽ നോബി

കണ്ണൂർ: സ്കൂൾ പഠനകാലത്ത് ഉപയോഗിച്ച പേനകൾ ഇപ്പോൾ നിങ്ങളുടെ ഓർമയിലെങ്കിലുമുണ്ടോ? ഇത്തരത്തിൽ സ്കൂൾ പഠനകാലത്ത് ഉപയോഗിച്ച പേനകളുടെ ശേഖരവുമായി ഒരു കൃഷിക്കാരനുണ്ട് കണ്ണൂരിൽ. ആലക്കോട് പെരിങ്ങോം സ്വദേശി നോബിയെന്ന (48) കർഷകനാണ് പഠനകാലത്ത് ഉപയോഗിച്ച പേനകൾ ഇന്നും സൂക്ഷിക്കുന്നത്. ബി.കോം ബിരുദം പൂർത്തിയാക്കിയ നോബിയുടെ ശേഖരത്തിൽ നൂറ്റമ്പതോളം പേനയുണ്ട്. ചെറുപ്രായത്തിൽ തുടങ്ങിയ ശേഖരത്തിൽ ഹീറോ പേന, മഷിപ്പേന തുടങ്ങി ഇന്നും ലഭിക്കാത്ത അത്യപൂർവ പേനകളുണ്ട്. ഇതുകൂടാതെ പഴയ നാണയങ്ങളും അപൂർവയിനം കീ ചെയിൻ കൂട്ടങ്ങളും പഴയകാല അപൂർവ പത്ര കട്ടിങ്ങുകളും സൂക്ഷിച്ചിട്ടുണ്ട്. കൃഷിയാണ് നോബിയുടെ ജീവിതമാർഗം. ------------------ noby pen collection) നോബി താൻ ശേഖരിച്ച പേന ശേഖരവുമായി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.