990 പേര്‍ക്കുകൂടി കോവിഡ്

990 പേര്‍ക്കുകൂടി കോവിഡ് രോഗ സ്ഥിരീകരണ നിരക്ക് 12.57 ശതമാനംകണ്ണൂർ: ജില്ലയില്‍ ശനിയാഴ്ച 990 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 969 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ നാലുപേര്‍ക്കും വിദേശത്തുനിന്നെത്തിയ നാലുപേര്‍ക്കും 13 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. രോഗ സ്ഥിരീകരണ നിരക്ക് 12.57 ശതമാനമാണ്.ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്​ത പോസിറ്റിവ് കേസുകള്‍ 1,80,304 ആയി. 715 പേര്‍ ശനിയാഴ്ച രോഗമുക്തി നേടി. ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 1,72,678 ആയി. ജില്ലയില്‍ നിലവിലുള്ള പോസിറ്റിവ് കേസുകളില്‍ 4204 പേര്‍ വീടുകളിലും ബാക്കി 766 പേര്‍ വിവിധ ആശുപത്രികളിലും സി.എഫ്.എല്‍.ടി.സികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്. നിരീക്ഷണത്തിലുള്ളത് 24,638 പേരാണ്. ഇതില്‍ 23864 പേര്‍ വീടുകളിലും 774 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതുവരെ 14,47,255 സാമ്പിളുകള്‍ പരിശോധനക്ക് അയച്ചതില്‍ 14,46,465 എണ്ണത്തി​ൻെറ ഫലം വന്നു. 790 എണ്ണത്തി​ൻെറ ഫലം ലഭിക്കാനുണ്ട്.------------------------------------------മൊബൈല്‍ ആർ.ടി.പി.സി.ആർ പരിശോധനഞായറാഴ്​ച ജില്ലയില്‍ മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കോവിഡ് ആർ.ടി.പി.സി.ആർ പരിശോധന നടത്തും. കാവിന്‍മൂല എല്‍.പി സ്‌കൂള്‍ ചിറ്റാരിപ്പറമ്പ്, പനമ്പറ്റ യു.പി സ്‌കൂള്‍, വയോജന വിശ്രമ കേന്ദ്രം മട്ടന്നൂര്‍, പാപ്പിനിശ്ശേരി സാമൂഹികാരോഗ്യ കേന്ദ്രം, അന്നൂര്‍ വില്ലേജ് ഹാള്‍, എളമ്പേരം പൊതുജന വായനശാല എന്നിവിടങ്ങളില്‍ രാവിലെ 10 മുതല്‍ നാലുവരെയും തളിപ്പറമ്പ്​ താലൂക്കാശുപത്രി, പേരാവൂര്‍ താലൂക്കാശുപത്രി, ജി.എം.യു.പി സ്‌കൂള്‍ ചെറുപുഴ എന്നിവിടങ്ങളില്‍ രാവിലെ 10 മുതല്‍ ഉച്ച 12.30 വരെയും സിറാജുല്‍ ഉലൂം മദ്​റസ അരിപ്പാമ്പ്ര, വടശ്ശേരിമണല്‍ വായനശാല, സൻെറ്​ തോമസ് പാരിഷ് ഹാള്‍ കരിക്കോട്ടക്കരി എന്നിവിടങ്ങളില്‍ ഉച്ച രണ്ടുമുതല്‍ നാലുവരെയുമാണ് പരിശോധനക്ക് സൗകര്യമൊരുക്കിയിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.