562 പേര്‍ക്ക് കൂടി േകാവിഡ്രോഗസ്ഥിരീകരണ നിരക്ക് ഉയർന്നു -11.16 ശതമാനം കണ്ണൂർ: ജില്ലയില്‍ ഞായറാഴ്ച 562 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 544 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ അഞ്ചുപേര്‍ക്കും വിദേശത്തുനിന്നെത്തിയ ഒരാള്‍ക്കും 12 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. രോഗസ്ഥിരീകരണ നിരക്ക് 11.16 ശതമാനമായി. ദിവസങ്ങൾക്ക് ശേഷമാണ് രോഗനിരക്ക് 10ൽ കൂടുതലാകുന്നത്. ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത കോവിഡ് കേസുകള്‍ 1,58,888 ആയി. ഇവരില്‍ 604 പേര്‍ ഞായറാഴ്ച രോഗമുക്തി നേടി. ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 1,54,129 ആയി. 832 പേര്‍ കോവിഡ് മൂലം മരിച്ചു. ബാക്കി 2789 പേര്‍ ചികിത്സയിലാണ്. നിലവിലുള്ള പോസിറ്റിവ് കേസുകളില്‍ 2017 പേര്‍ വീടുകളിലും ബാക്കി 772 പേര്‍ വിവിധ ആശുപത്രികളിലും സി.എഫ്.എല്‍.ടി.സികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്. ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 13,721 പേരാണ്. ഇതില്‍ 12,934 പേര്‍ വീടുകളിലും 787 പേര്‍ ആശുപത്രികളിലുമാണ്. 12,50,956 സാമ്പിള്‍ പരിശോധനക്കയച്ചതില്‍ 12,50,166 എണ്ണത്തിൻെറ ഫലം വന്നു. 790 എണ്ണത്തിൻെറ ഫലം ലഭിക്കാനുണ്ട്.----------------------------------------------മൊബൈല്‍ ആർ.ടി.പി.സി.ആര്‍ പരിശോധനതിങ്കളാഴ്ച ജില്ലയില്‍ മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കോവിഡ് ആർ.ടി.പി.സി.ആര്‍ പരിശോധന നടത്തും. കൂരാറ ഗവ. എല്‍.പി സ്‌കൂള്‍ മൊകേരി, വയോജന വിശ്രമകേന്ദ്രം മുഴപ്പിലങ്ങാട്, കൊളപ്പ വയോജന വിശ്രമകേന്ദ്രം കൂടാളി, രാജാസ് യു.പി സ്‌കൂള്‍ ചിറക്കല്‍, വ്യാപാരഭവന്‍ ഹാള്‍ ചെങ്ങളായി എന്നിവിടങ്ങളില്‍ രാവിലെ 10 മുതല്‍ നാലുവരെയും കക്കറ ഗാന്ധിസ്മാരക യു.പി സ്‌കൂള്‍ എരമം കുറ്റൂര്‍ രാവിലെ 10 മുതല്‍ ഉച്ച ഒന്നുവരെയും ഇ.കെ. നായനാര്‍ സ്മാരക മന്ദിരം കണ്ണാടിപ്പൊയില്‍ ഉച്ച രണ്ടു മുതല്‍ വൈകീട്ട് നാലുവരെയുമാണ് സൗജന്യ പരിശോധനക്ക് സൗകര്യമൊരുക്കിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.