മേയ് മാസത്തോടെ കണ്ണൂർ ജില്ലയില്‍ 5000 പേര്‍ക്ക് ഭൂമി -മന്ത്രി കെ. രാജന്‍

കണ്ണൂർ: രണ്ടാം പിണറായി സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷിക ദിനമായ മേയ് 20 ഓടെ ജില്ലയില്‍ 5000 പേര്‍ക്ക് ഭൂമി നല്‍കുമെന്ന് റവന്യൂ മന്ത്രി അഡ്വ. കെ. രാജന്‍ പറഞ്ഞു. തളിപ്പറമ്പില്‍ തളിപ്പറമ്പ്, കണ്ണൂര്‍ താലൂക്ക്തല പട്ടയമേള ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. തളിപ്പറമ്പ് മൊറാഴയിലെ 162 കുടുംബങ്ങള്‍ക്ക് ഭൂമി നല്‍കുന്നതിന്റെ നടപടികള്‍ അവസാനഘട്ടത്തിലാണെന്നും മന്ത്രി പറഞ്ഞു. മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.

ഭൂരഹിതരില്ലാത്ത സംസ്ഥാനമായി കേരളത്തെ മാറ്റുകയാണ് സര്‍ക്കാറിന്റെ ലക്ഷ്യം. എല്ലാവര്‍ക്കും ഭൂമി എല്ലാവര്‍ക്കും വീട് എന്നതാണ് രണ്ടാം പിണറായി സര്‍ക്കാറിന്റെ മുദ്രാവാക്യം. ഇത് നടപ്പാക്കാനുള്ള പ്രവര്‍ത്തനമാണ് റവന്യൂ വകുപ്പ് നടത്തുന്നതെന്നും മന്ത്രി കെ. രാജന്‍ പറഞ്ഞു. കൂത്തുപറമ്പ് നടന്ന പട്ടയമേള വിതരണത്തിൽ കെ.പി. മോഹനന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. പി. സന്തോഷ് കുമാര്‍ എം.പി. വിശിഷ്ടാതിഥിയായി. കൂത്തുപറമ്പില്‍ 1037 പേര്‍ക്കും ഇരിട്ടി താലൂക്കില്‍ 394 പേര്‍ക്കും പട്ടയം വിതരണം ചെയ്തു. പ‍യ്യന്നൂർ താലൂക്കിൽ 232 പട്ടയങ്ങളുമാണ് വിതരണം ചെയ്തത്.

Tags:    
News Summary - 5,000 people in Kannur district will get land within may

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.