1306 പേർക്ക്​ കോവിഡ്

1306 പേർക്ക്​ കോവിഡ്രോഗസ്ഥിരീകരണ നിരക്ക്​ 13.56 ശതമാനംകണ്ണൂർ: ജില്ലയില്‍ ചൊവ്വാഴ്ച 1306 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 1293 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ മൂന്നുപേര്‍ക്കും 10 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. രോഗസ്ഥിരീകരണ നിരക്ക്​ 13.56 ശതമാനമാണ്​. ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്​ത കോവിഡ് പോസിറ്റിവ് കേസുകള്‍ 2,06,959 ആയി. ഇവരില്‍ 772 പേര്‍ ചൊവ്വാഴ്ച രോഗമുക്തി നേടി. രോഗം ഭേദമായവരുടെ എണ്ണം 1,97,000 ആയി. 1184 പേര്‍ കോവിഡ് മൂലം മരിച്ചു. 6821 പേര്‍ ചികിത്സയിലാണ്. നിലവിലുള്ള പോസിറ്റിവ് കേസുകളില്‍ പേര്‍ 5948 വീടുകളിലും ബാക്കി 873 പേര്‍ വിവിധ ആശുപത്രികളിലും സി.എഫ്.എല്‍.ടി.സികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്.കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 31,548 പേരാണ്. ഇതില്‍ 30,679 പേര്‍ വീടുകളിലും 869 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതുവരെ 16,47,485 സാമ്പിളുകള്‍ പരിശോധനക്ക്​ അയച്ചതില്‍ 16,46,725 എണ്ണത്തി​ൻെറ ഫലം വന്നു. 760 എണ്ണത്തി​ൻെറ ഫലം ലഭിക്കാനുണ്ട്.--------------––––––––––––––––––മൊബൈല്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധനബുധനാഴ്ച ജില്ലയില്‍ മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കോവിഡ് ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തും.ജി.എച്ച്.എസ്.എസ് മാത്തില്‍, ഒടുവള്ളിത്തട്ട് സി.എച്ച്‌.സി, ഗവ. സെന്‍ട്രല്‍ എ.യു.പി സ്‌കൂള്‍ കുഞ്ഞിമംഗലം, ഗവ. യു.പി സ്‌കൂള്‍ പൂപ്പറമ്പ, വേങ്ങാട് യു.പി സ്‌കൂള്‍, ജി.എച്ച്.എസ്.എസ് ചിറ്റാരിപ്പറമ്പ് എന്നിവിടങ്ങളില്‍ രാവിലെ 10 മുതല്‍ മൂന്നുവരെയും തളിപ്പറമ്പ് താലൂക്ക് ആശുപത്രി, വട്ടപ്പൊയില്‍ സ്‌കൂള്‍ ചേലോറ, ചെങ്ങോം വായനശാല എന്നിവിടങ്ങളില്‍ രാവിലെ 10 മുതല്‍ ഉച്ച 12.30 വരെയും പന്നിയൂര്‍ കുരുമുളക് ഗവേഷണ കേന്ദ്രം, എം.വി.കെ റസ്‌റ്റാറൻറ്​ കണ്ണോത്തുംചാല്‍, എസ്.എൻ.ഡി എല്‍.പി സ്‌കൂള്‍ മന്ദഞ്ചേരി എന്നീ കേന്ദ്രങ്ങളില്‍ ഉച്ച രണ്ടുമുതല്‍ നാലുവരെയുമാണ് പരിശോധന.ബുധനാഴ്ച 120 കേന്ദ്രങ്ങളില്‍ 18ന് മുകളില്‍ പ്രായമുള്ളവര്‍ക്ക് ഒന്ന്, രണ്ട് ഡോസ് കോവിഡ് വാക്സിനേഷന്‍ നല്‍കും. എല്ലാ കേന്ദ്രങ്ങളിലും കോവിഷീല്‍ഡ് വാക്സിനാണ് നല്‍കുക.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.