കണ്ണൂർ: സംസ്ഥാന പട്ടികജാതി -പട്ടിക ഗോത്രവര്‍ഗ കമീഷന്‍ ജില്ല അദാലത്തില്‍ 71 കേസുകള്‍ തീര്‍പ്പാക്കി. 94 കേസുകള്‍ പരിഗണിച്ചു. ആറളം ഫാമിലെ പട്ടികവര്‍ഗ പുനരധിവാസ മേഖലയില്‍ പട്ടികവര്‍ഗ പുനരധിവാസ വികസന മിഷന്‍ (ടി.ആർ.ഡി.എം) ഫണ്ട് ഉപയോഗിച്ച് നിർമിച്ച 361 വീടുകളില്‍ 291 വീടുകളും വാസയോഗ്യമല്ലെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ക്രമക്കേട് ഉണ്ടോയെന്ന് അന്വേഷിക്കാന്‍ പട്ടികവര്‍ഗ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കുമെന്ന് ചെയര്‍മാന്‍ ബി.എസ്. മാവോജി അറിയിച്ചു. വാസയോഗ്യമല്ലാത്തവക്ക് പകരം അത്രയും വീടുകള്‍ വീണ്ടും നിർമിക്കാന്‍ അനുവാദം നല്‍കിയെന്ന് കമീഷന് ലഭിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. 25 പുതിയ പരാതികള്‍ അദാലത്തില്‍ സ്വീകരിച്ചു. രണ്ട് ദിവസമായി നടന്ന അദാലത്തില്‍ കമീഷന്‍ അംഗം എസ്. അജയകുമാറും പരാതികള്‍ പരിഗണിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.