പോളിയോ തുള്ളിമരുന്ന് വിതരണം 27ന്

കണ്ണൂർ: ദേശീയ പൾസ് പോളിയോ തുള്ളിമരുന്ന് വിതരണം ഫെബ്രുവരി 27ന് നടക്കും. അഞ്ച് വയസ്സിന് താഴെയുള്ള 1,82,052 കുട്ടികൾക്ക് തുള്ളിമരുന്ന് നൽകാനാണ് ലക്ഷ്യം. ഇതോടൊപ്പം അന്തർ സംസ്ഥാന തൊഴിലാളി കുടുംബങ്ങളിൽനിന്നുള്ള 1360 കുഞ്ഞുങ്ങൾക്കും പോളിയോ വാക്‌സിൻ നൽകും. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ലക്ഷ്യമിട്ടതിന്റെ 94.90 ശതമാനം പേർക്കും വാക്‌സിൻ നൽകിയിരുന്നു. അഞ്ച് വയസ്സുവരെയുള്ള എല്ലാ കുട്ടികൾക്കും ഒരേ ദിവസം ഓരോ ഡോസ് പോളിയോ തുള്ളിമരുന്ന് നൽകി പോളിയോ രോഗാണു സംക്രമണം തടയുകയാണ് പോളിയോ നിർമാർജന യജ്ഞത്തിന്റെ ലക്ഷ്യം. ജില്ലയിൽ പോളിയോ വാക്‌സിൻ നൽകാനായി 2028 ബൂത്തുകൾ സജ്ജമാക്കും. 48 ട്രാൻസിറ്റ് ബൂത്തുകൾ, 182 മൊബൈൽ ബൂത്തുകൾ എന്നിവയുണ്ടാകും. ഇതുസംബന്ധിച്ച് ചേർന്ന ജില്ല ടാസ്‌ക് ഫോഴ്‌സ് യോഗത്തിൽ എ.ഡി.എം കെ.കെ. ദിവാകരൻ അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.