നാല് ദുരിതാശ്വാസ ക്യാമ്പുകളിലായി 159 കുടുംബങ്ങൾ

കണ്ണൂർ: കാലവർഷക്കെടുതിയും ഉരുൾപൊട്ടലും കാരണം ഇരിട്ടി, തലശ്ശേരി താലൂക്കുകളിൽ പ്രവർത്തിക്കുന്ന നാല് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നത് 159 കുടുംബങ്ങൾ. 170 പുരുഷന്മാരും 150 സ്ത്രീകളും 65 കുട്ടികളുമടക്കം ആകെ 385 പേരാണ് ക്യാമ്പുകളിൽ താമസിക്കുന്നത്. ഇരിട്ടി താലൂക്കിൽ പൂളക്കുറ്റി എൽ.പി സ്‌കൂൾ, പൂളക്കുറ്റി സെന്റ് മേരീസ് പള്ളി പാരിഷ്ഹാൾ എന്നിവയാണ് ക്യാമ്പുകൾ. വേക്കളം എ.യു.പി സ്‌കൂൾ, നരിക്കോട്ടുമല സാംസ്‌കാരിക കേന്ദ്രം എന്നിവയാണ് തലശ്ശേരി താലൂക്കിലെ ക്യാമ്പുകൾ. ഇരിട്ടി താലൂക്കിൽ ആകെ 79 കുടുംബങ്ങളിലായി 242 പേരാണുള്ളത്. തലശ്ശേരി താലൂക്കിൽ 80 കുടുംബങ്ങളിലെ 143 പേരാണ് ക്യാമ്പുകളിൽ കഴിയുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.