ആറളം ഫാമിൽ തമ്പടിച്ച 14 കാട്ടാനകളെ തുരത്തി

പേരാവൂർ: ആറളം ഫാമിലെ വിവിധ ബ്ലോക്കുകളിലും ആദിവാസി പുനരധിവാസ മേഖലയിലും വിഹരിക്കുന്ന കാട്ടനകളെ തുരത്തുന്ന പ്രവൃത്തി വനം വകുപ്പ് ഊർജിതമാക്കി. കഴിഞ്ഞ രണ്ട് ദിവസം 14 കാട്ടാനകളെ കോട്ടപ്പാറ വഴി ആറളം വന്യജീവി സങ്കേതത്തിലേക്ക് കടത്തി വിട്ടതായി അധികൃതർ അറിയിച്ചു. കൊട്ടിയൂർ റേഞ്ച് ഫോറസ്റ്റ് ഓഫിസർ സുധീർ നെരോത്തിന്റെ നേതൃത്വത്തിൽ 30 അംഗ വനപാലക സംഘമാണ് ആനയെ തുരത്തുന്നത്. ഇരിട്ടി, കീഴ്പള്ളി, മണത്തന സെക്ഷൻ ഫോറസ്റ്റർമാരും സ്റ്റാഫും വാച്ചർമാരും ആറളം ഫാം സെക്യൂരിറ്റി വിഭാഗവും സംഘത്തിലുണ്ട്. ഫാമിന്റെ വിവിധ ഭാഗങ്ങളിൽ മുപ്പതോളം കാട്ടാനകൾ ഇനിയും അവശേഷിക്കുന്നതായി ഫാം അധികൃതർ പറഞ്ഞു. അവശേഷിച്ച കാട്ടാനകളെയും വരും ദിവസങ്ങളിൽ തുരത്താനാണ് വനം വകുപ്പിന്റെ നീക്കം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.