കാസർകോട്: വിദ്യാനഗർ ലയൺസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ജില്ല ക്വിസ് അസോസിയേഷനുമായി ചേർന്ന് സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാർഷികം പ്രമാണിച്ച് ഫ്രീഡം ക്വിസ് സംഘടിപ്പിക്കുന്നു. വിദ്യാനഗർ മധൂർ റോഡിലെ ലയൺസ് ക്ലബ് അങ്കണത്തിലാണ് മത്സരം. 2022 ആഗസ്ത് 14 ന് രണ്ടിനാണ് മത്സരം. ഹൈസ്കൂൾ /ഹയർ സെക്കൻഡറി വിദ്യാർഥികൾക്കാണ് മത്സരം. ഒരു സ്കൂളിൽ നിന്ന് പരമാവധി രണ്ട് ടീമുകൾക്ക് പങ്കെടുക്കാം. ഒന്നാം സമ്മാനം 1001 രൂപ രണ്ടാം സമ്മാനം 751 രൂപ മൂന്നാം സമ്മാനം 501 രൂപ. മത്സരാർഥികൾ പ്രധാന അധ്യാപകന്റെ സാക്ഷ്യപത്രം ഹാജരാക്കണം. ഫോൺ: ജിജി തോമസ് 9961990919 , പ്രഫ. വി.ഗോപിനാഥൻ 9446281854 , ടി.എം. വിജയകുമാരൻ 9447856077 ബന്ധപ്പെടുക. ആഗസ്റ്റ് 12 ന് മുമ്പ് രജിസ്ടർ ചെയ്യണം. വിഷയം 1757 ലെ പ്ലാസി യുദ്ധം മുതൽ 1947 ലെ സ്വാതന്ത്ര്യ ദിനം വരെയുള്ള സംഭവങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.