കണ്ണൂരിന് 132 റൺസ് ജയം; പാർഥിവ് ജയേഷിന് സെഞ്ച്വറി

തലശ്ശേരി: കോഴിക്കോട് എൻ.ഐ.ടി ഗ്രൗണ്ടിൽ നടക്കുന്ന 19 വയസ്സിന് താഴെയുള്ള ആൺകുട്ടികളുടെ ഉത്തരമേഖല അന്തർ ജില്ല ക്രിക്കറ്റ് ടൂർണമെന്റിൽ പാർഥിവ് ജയേഷിന്റെ ഉജ്ജ്വല സെഞ്ച്വറിയുടെ പിൻബലത്തിൽ കണ്ണൂർ 132 റൺസിന് കോഴിക്കോടിനെ പരാജയപ്പെടുത്തി. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത കണ്ണൂർ നിശ്ചിത 50 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 292 റൺസെടുത്തു. കണ്ണൂരിനായി പാർഥിവ് ജയേഷ് 118 പന്തിൽ 110 റൺസെടുത്തു. ക്യാപ്റ്റൻ ഷോൺ പച്ച 43 റൺസെടുത്തു. മറുപടിയായി കോഴിക്കോട് 38 ഓവറിൽ 160 റൺസിന് ഓൾഔട്ടായി. കണ്ണൂരിനായി അഖ്വീൽ നൗഷർ, തേജസ് വിവേക്, എ. പ്രഥം, ഹൃദയ് ഹിരൺ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ബുധനാഴ്ച കോഴിക്കോട് എൻ.ഐ.ടി ഗ്രൗണ്ടിൽ നടക്കുന്ന മത്സരത്തിൽ കണ്ണൂർ വയനാടിനെ നേരിടും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.