ഒരുദിവസം പ്രകാശിതമായത് 100 മാസികകൾ പടം: താലൂക്കുതല മാസിക ഏറ്റുവാങ്ങൽ കീഴൂരിൽ ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്യുന്നു ഇരിട്ടി: ഒറ്റ ദിവസം 100 കൈയെഴുത്ത് മാസികകൾ പ്രകാശിതമായപ്പോൾ ഇരിട്ടി താലൂക്ക് ലൈബ്രറി കൗൺസിൽ രചിച്ചത് സർഗാത്മകതയുടെ പുതുചരിതം. ലൈബ്രറി കൗൺസിലിൽ അഫിലിയേറ്റ് ചെയ്ത ഗ്രന്ഥശാലകളുടെ എണ്ണം 100 തികഞ്ഞതിന്‍റെ ആഘോഷങ്ങളുടെ ഭാഗമായാണ് നൂറ് മാസികകൾ പ്രസിദ്ധീകരിച്ചത്. മികച്ച മാസികകൾക്ക് മേഖല തലങ്ങളിലും താലൂക്ക് തലത്തിലും സമ്മാനങ്ങൾ നൽകും. മാസികകളിൽനിന്ന് തിരഞ്ഞെടുക്കുന്ന രചനകൾ ഉൾപ്പെടുത്തി പുസ്തകവും പ്രസിദ്ധീകരിക്കുമെന്ന് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്‍റ് പി. കുഞ്ഞികൃഷ്ണനും സെക്രട്ടറി രഞ്ജിത് കമലും പറഞ്ഞു. താലൂക്കുതല മാസിക ഏറ്റുവാങ്ങൽ കീഴൂർ സനില കുമാരി സ്മാരക വായനശാലയിൽ ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്തു. പി. കുഞ്ഞികൃഷ്ണൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കെ. വേലായുധൻ മുഖ്യാതിഥിയായി. പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി അംഗം പി.വി. ബിനോയ്, ലൈബ്രറി കൗൺസിൽ താലൂക്ക് സെക്രട്ടറി രഞ്ജിത് കമൽ, വൈസ് പ്രസിഡന്‍റ് എ.കെ. രവീന്ദ്രൻ, ജോ. സെക്രട്ടറി പ്രദീപൻ കണ്ണോത്ത്, സംസ്ഥാന കൗൺസിലർ കെ.എ. ബഷീർ, ജില്ല കൗൺസിൽ അംഗം പി.പി. രാഘവൻ മാസ്റ്റർ, താലൂക്ക് കമ്മിറ്റി അംഗം പി. രഘു എന്നിവർ സംസാരിച്ചു. കേളകം, കൊട്ടിയൂർ പഞ്ചായത്തുകളിൽ ജില്ല എക്സിക്യൂട്ടിവ് അംഗം മനോജ് കുമാർ പഴശ്ശി, പേരാവൂർ പഞ്ചായത്തിൽ താലൂക്ക് കമ്മിറ്റി അംഗം പി.കെ. സദൻ, കണിച്ചാർ പഞ്ചായത്തിൽ പി. രഘു, മുഴക്കുന്നിൽ കെ.എ. ബഷീർ, അയ്യംകുന്ന്, ആറളം പഞ്ചായത്തുകളിൽ എ.കെ. രവീന്ദ്രൻ, ഇരിട്ടി നഗരസഭ, ഉളിക്കൽ പഞ്ചായത്ത് എന്നിവിടങ്ങളിൽ പ്രദീപൻ കണ്ണോത്ത്, മട്ടന്നൂർ നഗരസഭയിലും തില്ലങ്കേരി പഞ്ചായത്തിലും രഞ്ജിത് കമൽ എന്നിവർ മാസികകൾ ഏറ്റുവാങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.