രക്തസാക്ഷി ദിനാചരണം

മാഹി: സി.പി.എം നേതാവ്‌ പള്ളൂരിലെ കണ്ണിപ്പൊയിൽ ബാബുവിന്റെ നാലാമത്‌ രക്തസാക്ഷി വാർഷിക ദിനത്തിൽ ബലികുടീരത്തിൽ പുഷ്‌പാർച്ചനയും വളന്‍റിയർ മാർച്ചും ബഹുജനപ്രകടനവും അനുസ്‌മരണ സമ്മേളനവും നടന്നു. സി.പി.എം പള്ളൂർ ബ്രാഞ്ചിന്‌ പാലോട്ടുമ്മലിൽ നിർമിച്ച പി. നാണു സ്‌മാരകമന്ദിരം സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജനും കണ്ണിപ്പൊയിൽ ബാബു സ്‌മാരക ഹാൾ എ.എൻ. ഷംസീർ എം.എൽ.എയും രക്തസാക്ഷിദിനത്തിൽ ഉദ്‌ഘാടനം ചെയ്‌തു. സ്‌മാരക മന്ദിരത്തിൽ ബാബുവിന്റെ ഫോട്ടോ പുതുച്ചേരി മുൻ ജില്ല സെക്രട്ടറി ടി. മുരുഗനും, പി. നാണുവിന്റെ ഫോട്ടോ ജില്ല സെക്ര​േട്ടറിയറ്റംഗം കാരായിരാജനും അനാഛാദനം ചെയ്‌തു. പള്ളൂർ പാലോട്ടുമ്മൽ ചേർന്ന അനുസ്‌മരണ സമ്മേളനത്തിൽ വി. ജനാർദനൻ അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി സി.കെ. രമേശൻ, ടി.സി.എച്ച്‌. വിജയൻ, ടി. സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.