പ്രവാസിസംഘം സമ്മേളനം

കൂത്തുപറമ്പ്: കേരള പ്രവാസിസംഘം കൂത്തുപറമ്പ് ഏരിയ സമ്മേളനം മെരുവമ്പായി യു.പി സ്കൂളിൽ നടന്നു. പ്രവാസിസംഘം സംസ്ഥാന എക്സിക്യൂട്ടിവ് സി.കെ. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി പി.വി. അബ്ദുല്ല അധ്യക്ഷത വഹിച്ചു. പ്രവാസിസംഘം ജില്ല സെക്രട്ടറി ഇ.എം.പി. അബൂബക്കർ സംഘടന റിപ്പോർട്ടും ഏരിയ സെക്രട്ടറി കെ.പി. സദാനന്ദൻ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. സംഘാടകസമിതി ചെയർമാൻ ഒ. ഗംഗാധരൻ, പ്രശാന്ത് കുട്ടാമ്പള്ളി, ഗംഗാധരൻ, പ്രശാന്ത് ഇരിട്ടി, ടി.കെ. രാജീവൻ തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.