കണ്ണൂർ: തനിമ കലാസാഹിത്യ വേദിയുടെ ഈവർഷത്തെ സാഹിത്യ പുരസ്കാരം അംബികാസുതൻ മാങ്ങാടിന് ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് കൈമാറി. തനിമ സംസ്ഥാന പ്രസിഡൻറ് ആദം അയ്യൂബ് അധ്യക്ഷത വഹിച്ചു. ഡോ. ജമീൽ അഹമ്മദ് അവാർഡിനർഹമായ പുസ്തകം പരിചയപ്പെടുത്തി. കെ.സി. ഉമേഷ് ബാബു, മുഹമ്മദ് ശമീം, തനിമ ജില്ല രക്ഷാധികാരി മുഹമ്മദ് സാജിദ് നദ്‌വി എന്നിവർ സംസാരിച്ചു. സംസ്ഥാന സെക്രട്ടറി ഫൈസൽ കൊച്ചി സ്വാഗതവും ബശീർ കളത്തിൽ നന്ദിയും പറഞ്ഞു. പടം -thanima award - തനിമ കലാസാഹിത്യവേദി സാഹിത്യ പുരസ്കാരം അംബികാസുതൻ മാങ്ങാടിന് ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് കൈമാറുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.