മഹിള അസോസിയേഷന്‍ പ്രകടനം

പടം -സന്ദീപ്​ കണ്ണൂർ: ജനാധിപത്യ മഹിള അസോസിയേഷന്‍ പ്രവര്‍ത്തകര്‍ കോര്‍പറേഷനിലേക്ക് പ്രകടനം നടത്തി. കോര്‍പറേഷന്‍ ആസ്ഥാനമന്ദിരം പണിയുന്നതിനായി ഒഴിപ്പിച്ച കുടുംബശ്രീ ടേസ്റ്റി ഹട്ട് പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കോര്‍പറേഷന് മുന്നില്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ നടത്തിവരുന്ന പ്രതിഷേധകൂട്ടായ്മക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചായിരുന്നു പ്രകടനം. മാര്‍ച്ച് തടയാന്‍ വന്‍ പൊലീസ് സന്നാഹം ഉണ്ടായിരുന്നുവെങ്കിലും പ്രവര്‍ത്തകര്‍ സമരപ്പന്തലില്‍ പ്രകടനം അവസാനിപ്പിച്ചു. മഹിള അസോസിയേഷന്‍ സംസ്ഥാന ജോ. സെക്രട്ടറി കെ.വി. സരള പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് കെ.പി.വി. പ്രീത അധ്യക്ഷത വഹിച്ചു. നേതാക്കളായ പി.കെ. ശ്യാമള, ദീഷ്ണപ്രസാദ്, വി.കെ. പ്രകാശിനി, കെ. ലത, കെ.വി. ഉഷ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.