ശ്രീകണ്ഠപുരം: എസ്.എഫ്.ഐ ജില്ല സമ്മേളനത്തിന് തുടക്കം. മയ്യിൽ സാറ്റ്കോസ് ഓഡിറ്റോറിയത്തിൽ ജോൺ ബ്രിട്ടാസ് എം.പി ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് സി.പി. ഷിജു അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ. ശ്രീജിത്ത് രക്തസാക്ഷിപ്രമേയവും കെ. അനുശ്രീ അനുശോചനപ്രമേയവും അവതരിപ്പിച്ചു. സംസ്ഥാന പ്രസിഡന്റ് വി.എ. വിനീഷ് സംഘടനാ റിപ്പോർട്ടും ജില്ല സെക്രട്ടറി ഷിബിൻ കാനായി പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. എ.പി. അൻവീർ, ആദർശ് എം. സജി, കെ.പി. ഐശ്വര്യ, ടി.വി. രാജേഷ്, ടി.കെ. ഗോവിന്ദൻ, എൻ. അനിൽകുമാർ എന്നിവർ സംസാരിച്ചു. സംഘാടകസമിതി ചെയർമാൻ കെ.സി. ഹരികൃഷ്ണൻ സ്വാഗതം പറഞ്ഞു. സി.പി. ഷിജു, മുഹമ്മദ് ഫാസിൽ, അഞ്ജലി സന്തോഷ്, കെ.കെ. ഗിരീഷ് എന്നിവരടങ്ങിയ പ്രസീഡിയമാണ് സമ്മേളനം നിയന്ത്രിക്കുന്നത്. ഗ്രൂപ് ചർച്ചക്ക് ശേഷം പൊതുചർച്ച തുടങ്ങി. സമ്മേളനം ഞായറാഴ്ച സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.