ഗുണ്ടർട്ട് അവാർഡിന് അപേക്ഷ ക്ഷണിച്ചു

തലശ്ശേരി: പ്രസ് ഫോറം ഏർപ്പെടുത്തിയ ഡോ. ഹെർമൻ ഗുണ്ടർട്ട് സ്മാരക പത്രപ്രവർത്തക അവാർഡിന് അപേക്ഷ ക്ഷണിച്ചു. 10,001 രൂപയും പ്രശസ്തിപത്രവും ഉൾപ്പെടുന്ന അവാർഡിന് പ്രാദേശിക പത്രപ്രവർത്തകർക്ക് അപേക്ഷിക്കാം. മേരിമാതാ ചാരിറ്റബിൾ ട്രസ്റ്റുമായി സഹകരിച്ചാണ് അവാർഡ് ഏർപ്പെടുത്തിയത്. 2021 ഏപ്രിൽ ഒന്നു മുതൽ 2022 മാർച്ച് 31വരെ പത്രങ്ങളിൽ പ്രസിദ്ധീകരിച്ച സമകാലിക വാർത്തകളാണ് അവാർഡിനായി പരിഗണിക്കുന്നത്. വാർത്തയുടെ ഒറിജിനലും മൂന്നു കോപ്പിയും സഹിതം മേയ് 25നകം സെക്രട്ടറി, പ്രസ് ഫോറം ജൂബിലി ഷോപ്പിങ് കോംപ്ലക്സ്, പഴയ ബസ് സ്റ്റാൻഡ്, തലശ്ശേരി 670101 എന്ന വിലാസത്തിൽ അയക്കണം. ഫോൺ: 0490 2322433, 9495908808.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.