കെ.പി.എസ്.ടി.എ യാത്രയയപ്പും അനുമോദനവും

കണ്ണൂർ: കെ.പി.എസ്.ടി.എ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ വിരമിക്കുന്ന കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന -ജില്ല നേതാക്കൾക്കുള്ള യാത്രയയപ്പും സംസ്ഥാന ഭാരവാഹികൾക്കുള്ള അനുമോദനവും കണ്ണൂർ ശിക്ഷക് സദനിൽ ഡി.സി.സി പ്രസിഡന്‍റ്​ അഡ്വ. മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് യു.കെ. ബാലചന്ദ്രൻ അധ്യക്ഷത വഹിച്ചു. വിരമിച്ചവർക്കുള്ള ഉപഹാരം സംസ്ഥാന പ്രസിഡന്‍റ്​ സി. പ്രദീപ് വിതരണം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. അരവിന്ദൻ മുഖ്യഭാഷണം നടത്തി. സംസ്ഥാന ട്രഷറർ വട്ടപ്പാറ അനിൽകുമാർ അനുമോദനപ്രസംഗം നടത്തി. സംസ്ഥാന ഭാരവാഹികളായ എൻ. ശ്യാംകുമാർ, കെ. രമേശൻ, വി. മണികണ്ഠൻ, പി.വി. ജ്യോതി എന്നിവർ സംസാരിച്ചു. പടം -സന്ദീപ്​

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.