ശ്രീകണ്ഠപുരം: പഴയങ്ങാടി മുഹമ്മദ് ബ്നു മാലിക് ദീനാർ മഖാം ഉറൂസ് തിങ്കളാഴ്ച മുതൽ വെള്ളിയാഴ്ച വരെ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. രാവിലെ എട്ടിന് ജുമാമസ്ജിദ് മഖ്ബറ സിയാറത്ത് നടക്കും. മശ്ഹൂർ ആറ്റക്കോയ തങ്ങൾ നേതൃത്വം നൽകും. തുടർന്ന് ഉറൂസ് നഗരിയിൽ മഹല്ല് ട്രഷറർ വി.പി. അബൂബക്കർ ഹാജി പതാക ഉയർത്തും. രാത്രി മൗലവി ഫത്ത്ഹുദ്ദീൻ ദാരിമി പ്രഭാഷണം നടത്തും. മസ്ജിദിലേക്ക് സ്വലാത്ത് ജാഥയും ശേഷം കൂട്ട സിയാറത്തും നടക്കും. നജ്മുദ്ദീൻ പൂക്കോയ തങ്ങൾ യമാനി നേതൃത്വം നൽകും. വാർത്തസമ്മേളനത്തിൽ യു.പി. മുസ്തഫ ഹാജി, പി.ടി. മുഹമ്മദ്, വി.പി. അബൂബക്കർ ഹാജി, എൻ.പി. റഷീദ്, എ.പി. ഉമ്മർ, വി.പി. മൂസാൻ, കെ.പി.എ. റഹ്മാൻ, യു.പി. അഫ്സൽ, വി.എൻ. മുത്തലിബ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.