ഇരിട്ടി: പ്രകൃതിക്ഷോഭ ദുരന്തഭീക്ഷണി പ്രതിരോധിക്കുന്നതിനുള്ള മുന്നൊരുക്കങ്ങൾ നടത്താൻ ഇരിട്ടി താലൂക്ക് വികസന സമിതി യോഗം തീരുമാനിച്ചു. ഭീക്ഷണി സാഹചര്യങ്ങൾ കാലേക്കൂട്ടി ഒഴിവാക്കാൻ തദ്ദേശ സ്ഥാപനങ്ങളും ബന്ധപ്പെട്ട വകുപ്പുകളും കൂടുതൽ ജാഗ്രതയോടെ ഇടപെടണം. കാലവർഷക്കെടുതികൾ ഉണ്ടാക്കുമ്പോൾ നഷ്ടപരിഹാര അപേക്ഷകൾ വേഗത്തിൽ എത്തിക്കുന്നതിന് വില്ലേജ്, പഞ്ചായത്ത് എൻജിനിയറിങ് വിഭാഗം എന്നിവർ മനുഷ്യത്വപരമായ സമീപനം സ്വീകരിക്കണം. പ്രകൃതിക്ഷോഭ സമയത്ത് തദ്ദേശഭരണ സ്ഥാപന ജനപ്രതിനിധികളും ഉദ്യോഗസ്ഥരും മരാമത്ത്, വൈദ്യുതി, റവന്യു അധികൃതർ അതത് പ്രദേശത്തെ ജനങ്ങളുടെ സഹകരണം ഉറപ്പാക്കി വൈദ്യുതി തടസ്സങ്ങൾ ഉൾപ്പടെയുള്ള രക്ഷാപ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ കൈകോർക്കണം. അപേക്ഷ കിട്ടിയാൽ ഒരു മാസത്തിനകം നഷ്ടപരിഹാരം ലഭ്യമാക്കാനുള്ള സാഹചര്യം നിലവിലുള്ളതായി തഹസിൽദാർ സി.വി. പ്രകാശൻ അറിയിച്ചു. അയ്യംകുന്ന് റീസർവേയുമായി ബന്ധപ്പെട്ട് എടൂരിൽ സ്വകാര്യ ഭൂമിയിൽ കല്ലിട്ടത് സംബന്ധിച്ച പ്രതിസന്ധികൾ പരിഹരിക്കണമെന്ന് നിലവിൽ കൈവശമുള്ള രേഖകളുടെ അടിസ്ഥാനത്തിൽ ഭീക്ഷണി നേരിടുന്ന പ്രദേശവാസികളുടെ ഭൂഉടമസ്ഥാവകാശം നിലനിർത്തി നൽകണമെന്നും സർക്കാറിനോട് ആവശ്യപ്പെടാൻ യോഗം തീരുമാനിച്ചു. കൊട്ടിയൂർ ഉത്സവ സാഹചര്യം കണക്കിലെടുത്ത് മണത്തണ- പാൽച്ചുരം ഉൾപ്പടെയുള്ള മേഖലയിലെ റോഡുകളുടെ കാടുകൾ വെട്ടി തെളിക്കണം. ആറളം പുനരധിവാസ മേഖലയിൽ പാറ ഉരുണ്ട് വീടുകളിൽ പതിക്കുന്ന ഭീഷണി സാഹചര്യം ഒഴിവാക്കിയെടുക്കണം. മരാമത്ത് വകുപ്പിൽ സാങ്കേതിക അനുമതി കിട്ടിയ റോഡുകളുടെ പ്രവൃത്തി മഴക്ക് മുമ്പ് നടത്തണം, കീഴൂർകുന്ന് മുതൽ ഇരിട്ടി വരെയും തന്തോട മേഖലയിലും റോഡരികിൽ ഇരുളിന്റെ മറവിൽ മാലിന്യം തള്ളുന്നവരെ പിടികൂടണം, പൊലീസ് ഇക്കാര്യത്തിൽ ജാഗ്രത പാലിക്കണം, കെ.എസ്.ടി.പി റോഡ് നിർമാണവുമായി ബന്ധപ്പെട്ടുള്ള പരാതികളും സോളാർ ലൈറ്റ് കത്താത്തതും അവയുടെ ബാറ്ററികൾ കവചം തുരുമ്പിച്ച് ആളുകൾ മേൽ പതിക്കുന്ന സാഹചര്യവും പരിഹരിക്കണം. ആറളം ഫാമിലെ ആദിവാസികൾക്ക് കമ്യൂണിറ്റി സർട്ടിഫിക്കറ്റിനായി അപേക്ഷ നൽകുമ്പോൾ വരുന്നതിനുണ്ടാക്കുന്ന കാലതാമസം ഒഴിവാക്കണെമന്നും യോഗത്തിൽ തീരുമാനമായി. സണ്ണി ജോസഫ് എം.എൽ.എ. അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.പി. രാജേഷ്(ആറളം), കുര്യാച്ചൻ പൈമ്പള്ളിക്കുന്നേൽ(അയ്യംകുന്ന്) റോയ് നമ്പുടാകം(കൊട്ടിയൂർ), ജില്ല പഞ്ചായത്ത് അംഗം ജൂബിലി ചാക്കോ, തഹസിൽദാർ സി.വി. പ്രകാശൻ ഭൂരേഖ തഹസിൽദാർ എം. ലക്ഷ്മണൻ, പായം ബാബുരാജ്, പി.സി. രാമകൃഷ്ണൻ, ബെന്നിച്ചൻ മഠത്തിനകം, താജുദ്ദീൻ മട്ടന്നൂർ, തോമസ് തയ്യിൽ, എ.കെ. ദിലീപ് കുമാർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.