വ്യാപാരി മിത്ര സുരക്ഷ പദ്ധതി

കണ്ണൂർ: വ്യാപാരി വ്യവസായികൾക്കായി ഒരുക്കിയതായി കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ജില്ല കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. മേയ് ഒന്നിന് രാവിലെ 10.30ന് എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ ഉദ്ഘാടനം ചെയ്യും. വ്യാപാരി വ്യവസായി സമിതി അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കും അംഗങ്ങളാവാം. മരിച്ച വ്യാപാരികളുടെ കുടുംബത്തിനും രോഗികൾക്കും ധനസഹായം, പ്രകൃതിദുരന്തത്തിലോ അഗ്നിബാധയിലോ നശിക്കുന്ന സ്ഥാപനങ്ങൾക്ക് ധനസഹായം തുടങ്ങിയവ പദ്ധതിയുടെ ഭാഗമായി ലഭിക്കും. വാർത്തസമ്മേളനത്തിൽ ജില്ല പ്രസിഡന്‍റ് വി. ഗോപിനാഥ്, സെക്രട്ടറി പി.എം. സുഗുണൻ, കെ. പങ്കജവല്ലി, എം.എ. ഹമീദ് ഹാജി, കെ.വി. ഉണ്ണികൃഷ്ണൻ എന്നിവർ പ​ങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.