പാർട്ടിയുടെ അറിവോടെ ശിശു പരിപാലനകേന്ദ്രം തുടങ്ങും കണ്ണൂർ: സജീവ രാഷ്ട്രീയം ഉപേക്ഷിക്കാതെ പാർട്ടി അറിവോടെയും അനുമതിയോടെയും പുതിയ സംരംഭവുമായി സി.പി.എം നേതാവും മുൻ എം.എൽ.എയുമായ ജെയിംസ് മാത്യു. ബേബി റൂട്ട്സ് എന്ന പേരിൽ ശിശു പരിപാലന കേന്ദ്രം ജൂൺ ഒന്നു മുതൽ കണ്ണൂർ തളാപ്പിൽ തുടങ്ങുമെന്ന് ജയിംസ് മാത്യു കണ്ണൂരിൽ വാർത്തസമ്മേളനത്തിൽ പറഞ്ഞു. കണ്ണൂർ ജില്ല കമ്മിറ്റി അംഗമായി തുടരും. സജീവ രാഷ്ട്രീയം ഉപേക്ഷിക്കുന്നുവെന്ന വാർത്ത നിരസിച്ച അദ്ദേഹം കമ്മിറ്റികളിൽ തുടരുന്നതുമാത്രമാണ് രാഷ്ട്രീയ പ്രവർത്തനമെന്ന പതിവ് സങ്കൽപം മാറ്റണമെന്നും പറഞ്ഞു. പരിപാലനകേന്ദ്രത്തിനൊപ്പം കണ്ണൂർ ആസ്ഥാനമായി ജനകീയ പഠന ഗവേഷണകേന്ദ്രവും ആരംഭിക്കും. പാർട്ടിയുടെ അനുമതിയോടെയാണ് ഇതൊക്കെ ചെയ്യുന്നത്. പുതിയ മേഖലയിലേക്ക് തിരിയുമ്പോൾ കൂടുതൽ സമയം വേണമെന്നതിനാലാണ് സംസ്ഥാന കമ്മിറ്റിയിൽനിന്ന് ഒഴിവായത്. സംഘടന ചുമതലകളിൽ പ്രവർത്തിക്കുന്നവർക്ക് റിട്ടയർമൻെറ് വേണമെന്നും ഒരുപാട് കഴിവുള്ളവർ പുറത്തുണ്ടെന്നും അദ്ദേഹം പറഞ്ഞു. സി.പി.എം സമ്മേളനത്തിൽ സംസ്ഥാനകമ്മിറ്റിയിൽ നിന്നും ജെയിംസ് മാത്യു ഒഴിവായതോടെ അദ്ദേഹം സജീവ രാഷ്ട്രീയം വിടുന്നെന്ന ചർച്ചകൾ ഉയർന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.