കണ്ണൂർ: നിരന്തരം തകരാറിലാകുന്ന വൈദ്യുതി ചാർജർ വാറന്‍റി സമയത്ത് മാറ്റിനൽകാത്തതിലും സ്പെയർ പാർട്സുകൾ ലഭ്യമല്ലാത്തതിലും പ്രതിഷേധിച്ച് ഇലക്ട്രിക് ഓട്ടോ ഡ്രൈവേഴ്സ് ആൻഡ് ഓണേഴ്സ് അസോസിയേഷൻ നേതൃത്വത്തിൽ എ.എം.ജി മഹീന്ദ്ര ട്രിയോ സർവിസ് സെന്‍ററും ഷോറൂമും ഉപരോധിച്ചു. പ്രസിഡന്‍റ് എം. സജീവൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി സി. ഉണ്ണികൃഷ്ണൻ സ്വാഗതം പറഞ്ഞു. പരാതിസംബന്ധിച്ച വിവരം നിർമാതാക്കൾക്ക് കൈമാറിയിട്ടുണ്ടെന്ന് ഷോറൂം അധികൃതർ അറിയിച്ചു. ----------- photo: mahindra treo ഇലക്ട്രിക് ഓട്ടോ ഡ്രൈവേഴ്സ് ആൻഡ് ഓണേഴ്സ് അസോസിയേഷൻ നേതൃത്വത്തിൽ എ.എം.ജി മഹീന്ദ്ര ട്രിയോ സർവിസ് സെന്‍റർ ഉപരോധിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.