കണ്ണൂർ: ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (ഗെയിൽ) കൂടാളിയിലെ സെക്ഷൻ വാൽവ് സ്റ്റേഷൻ കമീഷൻ ചെയ്തു. കൂടാളി പഞ്ചായത്ത് പ്രസിഡൻറ് പി.കെ. ഷൈമ, പഞ്ചായത്ത് അംഗം സി. മനോഹരൻ എന്നിവരുടെ സാന്നിധ്യത്തിൽ ഗെയിൽ കൺസ്ട്രക്ഷൻസ് ജനറൽ മാനേജർ എം. വിജു വാൽവ് തുറന്ന് ഉദ്ഘാടനം ചെയ്തു. ഗെയിൽ ഡെപ്യൂട്ടി ജനറൽ മാനേജർ എ. രാജ്, വില്ലേജ് ഓഫിസർ ടി.വി. മുരളീകൃഷ്ണൻ പങ്കെടുത്തു. ഗെയിലിന്റെ കൊച്ചി -മംഗളൂരു വാതക പൈപ്പ് ലൈനിൽനിന്ന് ഇന്ത്യൻ ഓയിൽ അദാനി പ്രൈവറ്റ് ലിമിറ്റഡ് (ഐ.ഒ.എ.ജി.പി.എൽ) വഴിയാണ് വാതകവിതരണം നടത്തുന്നത്. വാൽവ് സ്റ്റേഷൻ കമീഷൻ ചെയ്തതോടെ സി.എൻ.ജി സ്റ്റേഷനുകളിലേക്കും വീടുകളിലേക്കും വാതകവിതരണത്തിന് ഐ.ഒ.എ.ജി.പി.എൽ സജ്ജമാക്കിയ സിറ്റി ഗെയ്റ്റ് സ്റ്റേഷനിൽ ട്രയൽറൺ തുടങ്ങി. കാസർകോട്, കണ്ണൂർ ജില്ലകളിലെയും കോഴിക്കോട് ജില്ലയിലെ പകുതിയോളം പ്രദേശത്തേയും പമ്പുകളിലേക്ക് മേയ് മുതൽ ഇവിടെ നിന്ന് വാഹന ഇന്ധനമായ സി.എൻ.ജി എത്തിക്കാൻ കഴിയും. -))))))))))) photo gail koodali ഗെയിലിന്റെ കൂടാളി സ്റ്റേഷനിൽനിന്ന് ഇന്ത്യൻ ഓയിൽ അദാനി ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡിന് വാതകം വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനം ഗെയിൽ കൺസ്ട്രക്ഷൻസ് ജനറൽ മാനേജർ എം. വിജു നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.