പെരിങ്ങോം: നിയന്ത്രണംവിട്ട ടിപ്പര്‍ ലോറി കടയിലേക്ക് പാഞ്ഞുകയറി കടയും സമീപത്തുണ്ടായിരുന്ന ബൈക്കും തകർന്നു. ഓലയമ്പാടി ചട്ട്യോള്‍ ബസ് സ്റ്റോപ്പിനുസമീപം ശനിയാഴ്ച രാവിലെ 11ഓടെയായിരുന്നു അപകടം. കട അവധിയായിരുന്നതിനാല്‍ ആളപായമുണ്ടായില്ല. മടക്കാംപൊയില്‍ ഭാഗത്തുനിന്ന് ഒരേദിശയില്‍ വന്ന രണ്ട് ടിപ്പര്‍ ലോറികളില്‍ മുന്നില്‍പോയിരുന്ന ലോറി മെയിന്‍ റോഡില്‍നിന്ന് ചട്ട്യോള്‍ സ്‌കൂള്‍ റോഡിലേക്ക് പെട്ടെന്ന് ദിശമാറി സഞ്ചരിച്ചതിനെ തുടര്‍ന്ന് പിന്നിലുണ്ടായിരുന്ന ലോറിക്ക് നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. കട പൂര്‍ണമായും തകര്‍ന്നു. കടക്ക് മുന്നിലുണ്ടായിരുന്ന ഇരുചക്ര വാഹനവും ലോറികയറി തകര്‍ന്നു. സമീപത്തെങ്ങും ആളില്ലാതിരുന്നത് വന്‍ദുരന്തം ഒഴിവാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.